ഇടുക്കി മേരികുളത്ത് മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ കാലപ്പെടുത്തി. ഡോർലാൻഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ (40) ആണ് കൊല്ലപ്പെട്ടത്. ഇടത്തിപറമ്പിൽ സോജനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും അവസാനം അത് അടി ആവുകയുമായിരുന്നു.
അവസാനം സോജൻ റോബിനെ അടുത്ത് കണ്ട കല്ലുക്കൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനയക്കും
















