കോട്ടയം: അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ നഗരസഭയിൽ വാക്പോര്. മുൻ ഭരണസമിതിക്കെതിക്കെതിരെ കടുത്ത ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയതോടെയാണ് വാക്കുതർക്കത്തിൻ്റെ തുടക്കം. ഭരണപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ച് എൽഡിഎഫ് പ്രതിനിധികൾ രംഗത്തെത്തി. അടിയെങ്കിൽ തിരിച്ചടിയെന്നും കായികമെങ്കിൽ അങ്ങനെയെന്നും മുൻ ചെയർപേഴ്സൺ ബെറ്റിഷാജു പറഞ്ഞു.
ഫണ്ട് വീതം വച്ചതിൽ വിവേചന നടന്നതായും പ്രതിപക്ഷം രാഷ്ട്രീയം കളിച്ചാൽ ഒന്നിച്ച് പ്രതിരോധിക്കുമെന്നും നഗരസഭയിൽ ഒരു ശൗചാലയം പോലും നിർമിക്കാത്തവരാണ് മുൻ ഭരണസമിതിയെന്നുമാണ് യുഡിഎഫ് പ്രതിനിധി പറഞ്ഞത്.
















