ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡി.ജി.പിയുമായിരുന്ന ആര്‍. ശ്രീലേഖ എവിടെ ഇരിക്കും എന്നതാണ് നഗരത്തിലെ ഇപ്പോഴത്തെ പ്രശ്‌നം. ശ്രീലേഖയുടെ ഇരിപ്പിടം തീരുമാനിക്കുന്നത് മേയര്‍ വി.വി. രാജേഷാണോ അതോ എം.എല്‍.എ വി.കെ. പ്രശാന്താണോ എന്നതാണ് അറിയേണ്ടത്. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ എം.എല്‍.എയെക്കാള്‍ അധികാരം കൗണ്‍സിലര്‍ക്കാണ്. നിലവില്‍ എം.എല്‍.എയുടെ ഓപീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭാ കെട്ടിടത്തിലാണെന്നതാണ് പ്രശ്‌നം. ഇത് നിയമപരമായി കൗണ്‍സില്‍ യോഗത്തില്‍ വാടക നിശ്ചയിത്ത് എം.എല്‍.എയ്ക്ക് നല്‍കിയിരിക്കുകയാണ് എന്നതാണ് വി.കെ. പ്രശാന്തിന്റെ വാദം. എന്നാല്‍, നിമം പറുന്ന പ്രശാന്തിനോട് സഹോദര തുല്യമായിട്ടുള്ള അഭ്യര്‍ത്ഥനയാണ് കൗണ്‍സിലര്‍ ശ്രീലേഖ നടത്തിയത്.
പക്ഷെ, എം.എല്‍.എയുെ രാഷ്ട്രീയവും ശ്രീലേഖയുടെ രാഷ്ട്രീയവും വ്യത്യസ്തമായതാണ് വിഷയം വിവാദമാകാന്‍ കാരണം. കോര്‍പ്പറേഷന്‍ ഭരണം പോയ ഇടതുപക്ഷത്തിന്റെ എം.എല്‍.എയെ പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കമായി ഇതിനെ കാണുന്നതും അതുകൊണ്ടാണ്. 45 വര്‍ഷമായി നഗരസഭ ഭരിച്ചിരുന്ന പാര്‍ട്ടിയുടെ പെട്ടെന്നുള്ള പടിയിറക്കം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നത് ഉറപ്പാണ്. വെരുമൊരു ഓഫീസ് രാജല്ല ശ്രീലേഖ വി.കെ. പ്രശാന്ത് വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. നഗരത്തില്‍ കുറഞ്ഞ വാടകയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിലേക്കും ഇത് നീളുന്നുണ്ട്. മാത്രമല്ല, വാടകപോലും കൊടുക്കാതെ തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ജനപ്രതിനിധികളുടെ വിഷയങ്ങളും പുറത്തു വന്നിട്ടുണ്ട്.
നോക്കൂ, ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഓഫീസ് അത്യാവശ്യമാണ്. അത് അവരുടെ മണ്ഡലങ്ങളില്‍-വാര്‍ഡുകളില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ അത്തരം ഓഫീസുകള്‍ നല്‍കേണ്ടത് രാഷ്ട്രീയം നോക്കിയാകരുത്. അത് ജനങ്ങള്‍ക്കുള്ള സേവനമായി കാണണം. എന്നാല്‍, കൗണ്‍സിലര്‍മാരുടെ ഓഫീസുകളോ, നഗരസഭയുടെ കെട്ടിടങ്ങളോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വാടകയില്‍ ഇപ്പഴും തുടരുന്നത് നഗരസഭയക്കു കിട്ടാനുള്ള പണം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ഒഴിവാക്കണം.
കൗണ്‍സിലര്‍ക്ക് ഇരിക്കാനുള്ള സ്ഥലം കണ്ടെത്തേണ്ടത് കോര്‍പ്പറേഷന്റെ ചുമതലയാണ്. ഒപ്പം എം.എല്‍.എയ്്ക്കും സ്ഥലം നല്‍കാന്‍ കഴിയണം. അതുവരെ ശ്രീലേഖ എവിടെ ഇരിക്കും എന്നതാണ് പ്രശ്‌നം. മേയര്‍ ആകാന്‍ കഴിയാത്തതിന്റെ വേദന കടിച്ചു പിടിച്ചാണ് അവര്‍ ക1ൗണ്‍സിലറായി ഇരിക്കുന്നത്. മേയര്‍ വി.വി രാജേഷ് ഇനി ശ്രീലേഖയ്ക്ക് പുതിയ കെട്ടിടം കണ്ടെത്തി കൊടുക്കുമോ എന്നാണറിയേണ്ടത്.
CONTENT HIGH LIGHTS; Where will R. Sreelekha sit?: Does the mayor or the MLA decide the councilor’s seat?; Will the office controversy be resolved?
















