ഒരു നിമിഷത്തെ ദുർബ്ബലതയിൽ ഉണരുന്ന സുഖത്തിനോ, അടങ്ങാത്ത ദേഷ്യത്തിന്റെ അഗ്നിയിലോ ആണ് പലപ്പോഴും കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത്. മനുഷ്യന്റെ ഉള്ളിൽ അലയടിക്കുന്ന വികാരങ്ങളെ നിയന്ത്രിച്ച് നിർത്താൻ കഴിയാതെ വരുമ്പോഴാണ് പലയിടങ്ങളിലും മനുഷ്യൻ മൃഗതുല്യനായി മാറുന്നതും, അതിക്രൂരമായ സംഭവങ്ങൾ അരങ്ങേറുന്നതും. ഇത്തരത്തിൽ ഒറ്റ നിമിഷത്തെ വികാരത്തിൽ നശിച്ചുപോയ ജീവിതങ്ങൾ നമുക്ക് ചുറ്റും ഒരുപാടുണ്ട്.
ശരിക്കും മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു, അവന്റെ ഉള്ളിലെ നിയന്ത്രണമില്ലാത്ത വികാരങ്ങളല്ലേ? അതോ, പരിഷ്കൃതമായ നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ആദിമമായ മൃഗവാസനയോ?
2024-ൽ ചെന്നൈ നഗരത്തെ നടുക്കിയ ‘സ്യൂട്ട്കേസ് കൊലപാതകം’ അത്തരമൊരു സംഭവമാണ്. മനുഷ്യൻ്റെ നിസ്സഹായതയും, ഭയവും, അതിനെത്തുടർന്നുണ്ടായ നിയന്ത്രണം നഷ്ടപ്പെട്ട ദേഷ്യവും എങ്ങനെ ഒരു യുവാവിനെ കൊലപാതകിയാക്കി മാറ്റിയെന്നും, ഒപ്പം ഒരു ജീവൻ ഇല്ലാതാക്കിയെന്നും ആ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
ചെന്നൈ മഹാനഗരം. 2024 സെപ്റ്റംബർ 19-ന് തൊരൈപ്പാക്കം എന്ന പ്രദേശത്തെ ആ നിർമ്മാണ സൈറ്റിൽ കണ്ട കാഴ്ച, ആ നഗരത്തിന്റെ താളം തെറ്റിച്ചു. രാവിലെ ഒമ്പത് മണി. ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ ജോലിക്കാർ രാവിലെ ജോലിക്കായി എത്തുന്നു, രാവിലെ തിയവർ കാണുന്നത് സൈറ്റിന്റെ മൂലയിൽ അസ്വാഭാവികമായി കിടന്ന ഒരു സ്യൂട്ട്കേസ് ആണ്.
ആദ്യമത് ആരുടെയോ മറവിയാകാം എന്ന് കരുതി. എന്നാൽ പെട്ടന്ന് അവരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ചത് സ്യൂട്ട്കേസിന് പുറത്ത് കട്ടപിടിച്ച കടും ചുവപ്പ് നിറമാണ് – ഉണങ്ങിപ്പിടിച്ച രക്തം! ഭയം കൊണ്ട് അവർ നിലവിളിച്ചു. ഭയന്ന അവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. സുഇടക്കേസ് തുറന്നപ്പോൾ പോലീസ് കാണുന്നത് മുഖം വികൃതമായ നിലയിൽ കൊലചെയ്യപ്പെട്ട 30-35 ഇടയിൽ പ്രമേയ ഒരു സ്ത്രീയുടെ ശരീരം.
അജ്ഞാതയായ ആ സ്ത്രീ ആര്? ആരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ? ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ഈ ചോദ്യങ്ങളുമായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് തൊരൈപ്പാക്കം പോലീസ് സ്റ്റേഷനിലേക്ക് ഒരു യുവാവ് കണ്ണീരോടെ ഓടിയെത്തുന്നത്.
ദീപക്. “എന്റെ ചേച്ചിയെ കാണാനില്ല സാറേ!”എന്ന് പറഞ്ഞു ഓടി എത്തി. തലേദിവസം ജോലിക്ക് പോയ തന്റെ സഹോദരി ദീപയെ (32) കാണാനില്ലെന്ന പരാതിയുമായി എത്തിയ ആ യുവാവിനെ പോലീസ് നേരെ മോർച്ചറിയിലേക്ക് കൊണ്ടുപോയി.
അവിടെ, ആ സ്യൂട്ട്കേസിനുള്ളിലെ മൃതദേഹം കണ്ട നിമിഷം, ദീപകിന്റെ ലോകം തകർന്നുപോയി. അതവന്റെ പ്രിയപ്പെട്ട സഹോദരി ദീപയായിരുന്നു. തന്റെ സഹോദരിയുടെ ദാരുണമായ അന്ത്യം കണ്ട ആ സഹോദരൻ വിങ്ങി പൊട്ടി.
ഇതൊരു കേവലമായ കൊലപാതകമല്ല, മറിച്ച് ഒരാളുടെ നിയന്ത്രണം തെറ്റിയ നിമിഷത്തിന്റെ ഫലമാണെന്ന് പോലീസിന് മനസ്സിലായി. പ്രതിയെ കണ്ടെത്താനായി പോലീസ് ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി. സ്യൂട്ട്കേസ് കണ്ടെത്തിയ സ്ഥലത്ത് ക്യാമറകൾ ഇല്ലായിരുന്നെങ്കിലും, സമീപത്തെ തെരുവിലെ ഒരു ക്യാമറയിൽ പോലീസിന് നിർണ്ണായകമായ ഒരു ദൃശ്യം ലഭിച്ചു.
സമയം രാത്രി 2 മണി. വിജനമായ റോഡിലൂടെ ഒരാൾ ഭാരമുള്ള ഒരു സ്യൂട്ട്കേസ് വലിച്ചു കൊണ്ടുപോകുന്നു. അവന്റെ മുഖത്തെ പരിഭ്രമവും, വെപ്രാളവും ആ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ആ ദൃശ്യങ്ങളെ പിന്തുടർന്ന് പോലീസ് ചെന്നെത്തിയത് തൊട്ടടുത്തുള്ള ഒരു വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലേക്കാണ്. അവിടെ, ഭയം നിറഞ്ഞ മുഖത്തോടെ വാതിൽ തുറന്നു വന്നത് 23 വയസ്സുകാരനായ മണികണ്ഠൻ എന്ന എൻജിനീയറിങ് ബിരുദധാരി ആയിരുന്നു.
അവന്റെ വീടിന്റെ പടിവാതിൽക്കൽ കണ്ട ഉണങ്ങിയ രക്തക്കറകൾ പോലീസിന് കാര്യങ്ങൾ ഉറപ്പിക്കാൻ ധാരാളമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ, ഒരു നിമിഷത്തെ ദേഷ്യവും ഭയവും എങ്ങനെയാണ് ഒരു ജീവിതം ഇല്ലാതാക്കിയതെന്നും, മറ്റൊരു ജീവിതം തകർത്തു കളഞ്ഞതെന്നും അവൻ വിതുമ്പി വെളിപ്പെടുത്തി.
ഒറ്റപ്പെടൽ മാറ്റാൻ ഒരു ബ്രോക്കർ വഴിയാണ് ദീപ മണികണ്ഠന്റെ അടുത്തെത്തുന്നത്. എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞത് പിന്നീട് പണത്തെച്ചൊല്ലിയുള്ള തർക്കത്തിലാണ്. നേരത്തെ തീരുമാനിച്ച 2000 രൂപ പോരെന്നും, കൂടുതൽ പണം വേണമെന്നും പറഞ്ഞ് ദീപ വാശി പിടിച്ചു.
പിറ്റേന്ന് രാവിലെ സഹോദരി വീട്ടിൽ വരാനിരിക്കെ, ദീപ ബഹളമുണ്ടാക്കുമോ എന്ന ഭയം മണികണ്ഠനെ വരിഞ്ഞുമുറുക്കി. നിയന്ത്രണം നഷ്ടപ്പെട്ട ആ നിമിഷം, കയ്യിൽ കിട്ടിയ ചുറ്റിക (Hammer) എടുത്ത് അവൻ ദീപയുടെ തലയ്ക്കടിച്ചു. ഒറ്റ നിമിഷത്തെ ആ ദേഷ്യം! ആ ദേഷ്യം ദീപയുടെ ജീവനെടുത്തെങ്കിലും, മണികണ്ഠന്റെ ജീവിതത്തെ കൊലയാളിയുടെ തടവറയിലാക്കി.
മരിച്ചുവെന്ന് ഉറപ്പായതോടെ പരിഭ്രാന്തനായ മണികണ്ഠൻ, മൃതദേഹം സ്യൂട്ട്കേസിൽ കുത്തിനിറച്ച്, രാത്രിയുടെ മറവിൽ ജനശ്രദ്ധയാകർഷിക്കുന്ന കൺസ്ട്രക്ഷൻ സൈറ്റിൽ ഉപേക്ഷിച്ചു.
ഒരു നിമിഷത്തെ സുഖത്തിന് വേണ്ടിയുള്ള പാച്ചിലും, പണത്തെച്ചൊല്ലിയുള്ള തർക്കവും, ഒടുവിൽ നിയന്ത്രണം വിട്ട ദേഷ്യവും; അതാണ് ഈ ദുരന്തത്തിന്റെ തിരക്കഥ. ദീപ എന്ന യുവതിയുടെ ദാരുണമായ അന്ത്യവും, വെറും 23-ാം വയസ്സിൽ കൊലയാളിയായി തീർന്ന മണികണ്ഠന്റെ ജീവിതവും… ചെന്നൈ നഗരത്തിലെ ആ സ്യൂട്ട്കേസ് ബാക്കിവെച്ചത് മനുഷ്യന്റെ വികാരങ്ങൾ നിയന്ത്രണം വിടുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളുടെ ആഴമാണ്.
















