Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“ഞാൻ ദരിദ്രയായിരിക്കാം, പക്ഷെ പണത്തിന് വേണ്ടി ശരീരം വിൽക്കില്ല” – ആത്മാഭിമാനം വിട്ടുകൊടുക്കാത്തതിന് ഹിമാലയൻ താഴ്‌വരയിൽ ജീവൻ നഷ്ടപ്പെട്ട 19-കാരിയുടെ കഥ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 1, 2026, 04:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പണം, മനുഷ്യനെ അഹങ്കാരികളാക്കി മാറ്റുന്ന വിഷമാണ്. ‘ധനബലം’ ഉണ്ടെങ്കിൽ ഈ ലോകത്ത് ഒന്നിനെയും ഭയക്കേണ്ടതില്ല എന്ന ചിന്താഗതിയാണ് പലരെയും നയിക്കുന്നത്. എന്നാൽ, അതിന്റെ ദുരിതഫലം അനുഭവിക്കുന്നത് അന്നന്നത്തെ വകകൊണ്ട് ജീവിക്കുന്ന സാധാരണക്കാരാണ്.

ദാരിദ്ര്യത്തിന്റെ പേരിൽ ചൂഷണങ്ങൾക്കും ദുരിതങ്ങൾക്കും ഇരയാകുന്ന എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പണക്കൊഴുപ്പും അധികാരഗർവ്വും പാവപ്പെട്ടവരുടെ ആത്മാഭിമാനം വിലയ്ക്കുവാങ്ങാനുള്ള ആയുധമായി കരുതുന്ന ചില വ്യക്തികൾ സമൂഹത്തിലുണ്ട്.

​എന്നാൽ, സമ്പത്തിനേക്കാൾ വലുത് ആത്മാഭിമാനമാണ് എന്ന് നെഞ്ചുറപ്പോടെ പ്രഖ്യാപിച്ചു ജീവിച്ച ഒരു പെൺകുട്ടിയുടെ ദാരുണമായ അന്ത്യമായിരുന്നു 2022-ൽ ഹിമാലയൻ താഴ്വരയിൽ സംഭവിച്ചത്. പണത്തിന്റെ ഹുങ്കിലും, ‘താനാണ് ഈ അധികാരകേന്ദ്രത്തിലെ യജമാനൻ’ എന്ന ഗർവ്വിലും, പണം കൊടുത്താൽ ആരും എന്തിനും വഴങ്ങുമെന്ന് കരുതിയവർക്ക് മുന്നിൽ, അങ്കിത ഭണ്ഡാരി എന്ന 19-കാരി തലകുനിക്കാൻ തയ്യാറായില്ല.

​തനിക്ക് പണത്തിന്റെ കുറവുണ്ടായിരിക്കാം, എന്നാൽ തന്റെ അന്തസ്സ് വിട്ടുകളിക്കില്ലെന്ന് അവൾ ഉറച്ചു പറഞ്ഞു. പണം കൊണ്ട് ആരെയും അടിമയാക്കാൻ സാധിക്കില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് അവൾ തെളിയിച്ചു. പക്ഷേ, അവളുടെ ആ ആത്മാഭിമാനവും ധൈര്യവും സ്വന്തം ജീവൻ കവർന്നെടുക്കുമെന്ന് ആ പാവം പെൺകുട്ടി അറിഞ്ഞില്ല.

പണത്തിന്റെയും പദവിയുടെയും അഹങ്കാരം ഒരു കുടുംബത്തിന്റെ പ്രതീക്ഷയെയും, ഒരു പെൺകുട്ടിയുടെ ജീവിതത്തെയും എന്നെന്നേക്കുമായി തകർത്തെറിഞ്ഞു. അവൾക്ക് നൽകേണ്ടി വന്നത് സ്വന്തം ജീവൻ ആയിരുന്നു.
​
​ഹിമാലയത്തിന്റെ താഴ്‌വര. സഞ്ചാരികളുടെ സ്വർഗ്ഗമായ ഋഷികേശ്. അവിടെയാണ് 2022 സെപ്റ്റംബർ 18-ന് അങ്കിതയുടെ ചോര വീണത്. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലെ ശ്രീകോട്ട് എന്ന ചെറിയ ഗ്രാമത്തിലായിരുന്നു അങ്കിതയുടെ ജനനം. അച്ഛൻ സെക്യൂരിറ്റി ഗാർഡും അമ്മ അംഗൻവാടി ജീവനക്കാരിയുമായിരുന്ന ആ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു അവൾ.

സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്ലസ് ടുവിന് 88 ശതമാനം മാർക്ക് നേടി വിജയിച്ച മിടുക്കി. കുടുംബത്തെ കരകയറ്റാൻ വേണ്ടിയാണ് അവൾ ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചത്. ഒടുവിൽ, ഋഷികേശിലെ ഒരു റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ലഭിച്ചപ്പോൾ, അവളുടെ മാതാപിതാക്കൾ ആശ്വസിച്ചു; കഷ്ടപ്പാടുകൾ അവസാനിച്ചു എന്ന് വിശ്വസിച്ചു.

​ബിജെപി നേതാവിന്റെ മകൻ പുൽക്കിത് ആര്യയുടേതായിരുന്നു ‘വനന്തര’ എന്ന ആ റിസോർട്ട്. റിസോർട്ടിന്റെ പേര് മനോഹരമായിരുന്നെങ്കിലും, അത് അങ്കിതയ്ക്ക് ഒരു വനവാസത്തിന്റെ തുടക്കമായിരുന്നു. മാനേജർമാരായ സൗരഭ് ഭാസ്കറും അങ്കിത് ഗുപ്തയും ചേർന്ന് പുൽക്കിത് ആര്യയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു.

ReadAlso:

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

10,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് എത്തിച്ച അങ്കിതയെ ജോലിക്കെത്തിയ ആദ്യ ദിവസം തന്നെ ദുരനുഭവങ്ങൾ തേടിയെത്തി. മദ്യപിച്ചെത്തിയ അതിഥികളുടെ ശല്യപ്പെടുത്തൽ. എന്നാൽ റിസോർട്ട് ഉടമ അതിനെ തടഞ്ഞില്ല, പകരം റിസോർട്ടിൽ വരുന്ന ‘വിഐപി’ ഗസ്റ്റുകൾക്ക് ‘പ്രത്യേക സേവനങ്ങൾ’ നൽകാൻ അവളെ നിർബന്ധിച്ചു.

​ജമ്മുവിലുണ്ടായിരുന്ന സുഹൃത്ത് പുഷ്പദീപുമായി അങ്കിത ഈ കാര്യങ്ങൾ പങ്കുവെച്ചിരുന്നു. “ഞാൻ ദരിദ്രയായിരിക്കാം, പക്ഷെ പണത്തിന് വേണ്ടി ശരീരം വിൽക്കില്ല,” എന്ന് അവൾ വാട്‌സ്ആപ്പ് സന്ദേശത്തിൽ ഉറപ്പിച്ചു പറഞ്ഞു. ആ ഒറ്റമുറി ഭിത്തികൾക്കുള്ളിൽ അവൾ ഒറ്റപ്പെട്ടുപോയിരുന്നു. പണത്തിനും അധികാരത്തിനും മുന്നിൽ തലകുനിക്കില്ലെന്ന അവളുടെ നിശ്ചയദാർഢ്യം റിസോർട്ട് ഉടമയുടെ അഹങ്കാരത്തെ മുറിവേൽപ്പിച്ചു.

​2022 സെപ്റ്റംബർ 18-ന് വൈകുന്നേരം കാര്യങ്ങൾ കൈവിട്ടുപോയി. വരാനിരിക്കുന്ന ഒരു വിഐപി ഗസ്റ്റിന് വഴങ്ങിക്കൊടുക്കാനുള്ള പുൽക്കിതിന്റെ ആവശ്യം അങ്കിത ശക്തമായി നിരസിച്ചു. തുടർന്നുണ്ടായ തർക്കം സംഘർഷമായി. രംഗം ശാന്തമാക്കാനെന്ന വ്യാജേന പുൽക്കിത്, സൗരഭ്, അങ്കിത് ഗുപ്ത എന്നിവർ ചേർന്ന് അങ്കിതയെ ബൈക്കിൽ പുറത്തുകൊണ്ടുപോയി. ഋഷികേശിലെ ചില്ലാ കനാലിന്റെ വിജനമായ ഭാഗത്തുവെച്ച് തർക്കം തുടർന്നു.

റിസോർട്ടിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുപറയുമെന്ന് അങ്കിത ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ, ആ വാക്കുകൾ അവളുടെ മരണവിളിയായി. രോഷം പൂണ്ട പുൽക്കിത് അവളെ ഒഴുകുന്ന കനാലിലെ തണുത്ത വെള്ളത്തിലേക്ക് തള്ളിയിട്ടു. ജീവന് വേണ്ടി കൈകാലിട്ടടിച്ച ആ പെൺകുട്ടിയെ നോക്കി അവർ നിന്നു. ഒടുവിൽ, ആ 19-കാരി ആഴങ്ങളിലേക്ക് മറഞ്ഞു.

​കൊലപാതകത്തിന് ശേഷം മൂവരും റിസോർട്ടിൽ തിരിച്ചെത്തി, അങ്കിത മുറിയിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. പിറ്റേന്ന് രാവിലെ പുൽക്കിത് തന്നെ ‘കാണാതായ’ പരാതിയുമായി രംഗത്തെത്തി. പിന്നീട് അങ്കിതയുടെ അച്ഛൻ റവന്യൂ പോലീസ് ഓഫീസിൽ പരാതി നൽകിയെക്കിലും ഉദ്യോഗസ്ഥൻ കേസെടുക്കാൻ തയ്യാറാകാതിരുന്നത് രാഷ്ട്രീയ സ്വാധീനം മൂലമായിരുന്നു.

എന്നാൽ, അങ്കിതയുടെ തിരോധാനം നാട്ടുകാർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായതോടെ കേസ് സാധാരണ പോലീസിന് കൈമാറി. ലക്ഷ്മൺ ജൂല പോലീസ് നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായ സിസിടിവി ദൃശ്യം ലഭിച്ചു: നാലുപേർ പോകുന്നതും, എന്നാൽ മൂന്നുപേർ മാത്രം തിരിച്ചുവരുന്നതും.

​പോലീസ് കസ്റ്റഡിയിലായ പ്രതികൾ കുറ്റം സമ്മതിച്ചപ്പോൾ, ഉത്തരാഖണ്ഡ് ജനത വികാരഭരിതരായി. സെപ്റ്റംബർ 24-ന്, ചില്ലാ കനാലിൽ നിന്ന് ആ നിർഭാഗ്യവതിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ക്രൂരതയുടെ ആഴം വ്യക്തമാക്കി. അങ്കിതയുടെ മരണം സംസ്ഥാനത്ത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു. ജനക്കൂട്ടം ‘വനന്തര’ റിസോർട്ടിന്റെ ഒരു ഭാഗം തകർത്തു. പണക്കൊഴുപ്പിനെതിരായ ജനങ്ങളുടെ രോഷമായിരുന്നു തെരുവുകളിൽ ആളിപ്പടർന്നത്.
​
​ഒടുവിൽ, രണ്ട് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, 2025 മെയ് 30-ന് കോടതി വിധി പറഞ്ഞു. പുൽക്കിത് ആര്യ, സൗരഭ് ഭാസ്കർ, അങ്കിത് ഗുപ്ത എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ.

​ഹിമാലയൻ കാറ്റുകൾക്കിടയിൽ, തന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി ജീവൻ വെടിഞ്ഞ അങ്കിത ഭണ്ഡാരി എന്ന പെൺകുട്ടി, ഇന്ന് പണക്കൊഴുപ്പിനും അധികാരഗർവ്വിനും എതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ്. അവളുടെ ഓർമ്മകൾ ‘വനന്തര’ എന്ന പേരിനൊപ്പം ഒരു വിങ്ങലായി എന്നെന്നും നിലനിൽക്കും.

Tags: himalayaANWESHANAM NEWSകൊലപാതകംഉത്തരാഖണ്ഡ്ഹിമാലയANKITHA MURDER2022ഋഷികേശ്RishikeshUTHARAKHAND

Latest News

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies