തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലെന്ന ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. മത്സരം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണെന്നും ദുർബലമായെങ്കിലും ഐഐഎഡിഎംകെ തന്നെയാണ് പ്രധാന എതിരാളികളെന്നും ഉദയനിധി പറഞ്ഞു. ബിജെപിയെയും ബിജെപിയുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ തോൽപ്പിക്കുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രികൂടിയായ ഉദയനിധി പറഞ്ഞു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശങ്ങൾ. വിജയ്‌യെ കുറിച്ച് നേരിട്ടുള്ള ചോദ്യങ്ങൾ അഭിമുഖത്തിൽ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന ടിവികെ സമ്മേളനത്തിൽ, ഡിഎംകെയാണ് തങ്ങളുടെ പ്രധാന രാഷ്ട്രീയ ശത്രുവെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയായാണ് ഉദയനിധിയുടെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. പുതുതായി രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ പാർട്ടിയെ പ്രധാന എതിരാളിയായി അംഗീകരിക്കാൻ ഡിഎംകെ തയ്യാറല്ലെന്ന സൂചനയാണ് ഉദയനിധി നൽകുന്നത്.
Story Highlights : dmks only opponent is aiadmk says udaynidhi
















