Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഫ്‌ളാറ്റിലെ മാനേജറുമായുള്ള പ്രണയത്തിന് തടസ്സമായപ്പോള്‍ നടത്തിയത് കരുണയറ്റ കൊലപാതകം; സ്വന്തം മകളെ പുഴയിലെറിഞ്ഞു കൊന്ന അമ്മയ്ക്ക് സുഖിച്ചു ജീവിക്കാനായില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 5, 2026, 12:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജസ്ഥാനിലെ അജ്മീറിലാണ് സ്വന്തം മകളെ പഴയിലെറുഞ്ഞു കൊന്ന അമ്മയുടെയും കാമുകന്റെയും കഥ നടന്നത്. വാരണാസിയിലുള്ള കിഷന്‍ ലാല്‍ ആയിരുന്നു രുക്മിണി ദേവിയുടെ ആദ്യ ഭര്‍ത്താവ്. ആ ബന്ധത്തിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മീര. സന്തോഷകരമായി മുന്നോട്ടു പോയിരുന്ന അവരുടെ ജീവിതത്തിലേക്ക് വില്ലനായി കടന്നുവന്നത് അവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ മാനേജര്‍ ആയിരുന്നു. മാനേജര്‍ പൃഥ്വി സിംഗും രുഗ്മിണി ദേവിയും തമ്മില്‍ പ്രണയത്തിലായി. ഇവരുടെ രഹസ്യബന്ധം മൊബൈല്‍ ഫോണിലെ ചിത്രങ്ങളിലൂടെ ഭര്‍ത്താവ് കിഷന്‍ ലാല്‍ കണ്ടുപിടിച്ചു. അതോടെ ആ കുടുംബം തകര്‍ന്നു. വിവാഹ മോചനത്തിന് ശേഷം രുഗ്മിണി ദേവി മകളെയും കൂട്ടി പൃഥ്വി സിംഗിനൊപ്പം ജീവിക്കാന്‍ അജ്മീറിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍, അജ്മീറിലെ ജീവിതം അവര്‍ വിചാരിച്ചതു പോലെ അത്ര സുഖകരമായിരുന്നില്ല. സാമ്പത്തിക ബാധ്യതകള്‍ അവരെ ശ്വാസം മുട്ടിച്ചു. ഇതിനിടയില്‍ മീര എന്ന മൂന്ന് വയസ്സുകാരി പൃഥ്വി സിംഗിന് വലിയ ഭാരമായി മാറി. ‘ഇതെന്റെ ചോരയല്ല, ഇതിനെ പോറ്റാനുള്ള ബാധ്യത എനിക്കില്ല’ എന്നുപറഞ്ഞ് പൃഥ്വി സിംഗ് രുക്മിണി ദേവിയുമായി വഴക്കിടുന്നത് പതിവായി. ഇതോടെ മീര ഇരുവര്‍ക്കും ബാധ്യതയായി തീരുകയായിരുന്നു. തന്റെ പ്രണയത്തിനും പുതിയ ജീവിതത്തിനും മകള്‍ ഒരു തടസ്സമാണെന്ന് രുക്മിണി ദേവിക്ക് തോന്നിത്തുടങ്ങി. അങ്ങനെ സെപ്റ്റംബര്‍ 18ന് രാത്രി അവര്‍ ആ ക്രൂരകൃത്യം ചെയ്യാന്‍ തീരുമാനിച്ചു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് കാണാന്‍ കഴിഞ്ഞത്, കൈവരികളില്ലാത്ത തടാകത്തിന്റെ ഭാഗത്തേക്ക് രുക്മിണി ദേവി കുഞ്ഞിനെയും കൊണ്ട് നടന്നു പോകുന്നതാണ്. പൃഥ്വി സിംഗിന്റെ നിര്‍ബന്ധത്തിനും, ‘കുഞ്ഞ് ഇല്ലാതെ നമുക്ക് ജീവിക്കാം’ എന്ന പ്രലോഭനത്തിനും വഴങ്ങി, സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ രുക്മിണി ദേവി ആ തടാകത്തിലേക്ക് തള്ളിയിട്ടു. കുഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ ഒന്നും അറിയാത്തതു പോലെ അവര്‍ തിരികെ നടന്നു. പിന്നീട് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി കാണാതായ നാടകം കളിച്ചു. ആ നാടകം ഇങ്ങനെയായിരുന്നു.

2025 സെപ്റ്റംബര്‍ 18 രാജസ്ഥാനിലെ അജ്മീര്‍ എന്ന സ്ഥലം. അവിടുത്തെ പ്രശസ്തമായ അനാ സാഗര്‍ തടാകത്തിന് സമീപമുള്ള ചൗപ്പാത്തി പ്രദേശം. സമയം വെളുപ്പിനെ ഏകദേശം നാലു മണി. ആ സമയത്താണ് ഹെഡ് കോണ്‍സ്റ്റബിള്‍ ഭൈറോണ്‍ സിംഗും സംഘവും പെട്രോളിംഗിനായി ആ വഴി വന്നത്. വെളിച്ചം കുറവുള്ള, വിജനമായ ആ വഴിയില്‍ കുറ്റകൃത്യങ്ങള്‍ ഏറെയും നടക്കുന്ന ഇടം. അതുകൊണ്ടു തന്നെ പോലീസ് എപ്പോഴും ജാഗരൂകരായി നിരീക്ഷിക്കുന്ന ഇടംകൂടിയാണിത്. പെട്ടെന്നാണ് റോഡിന്റെ ഇരുവശത്തുമായി തിരച്ചില്‍ നടത്തുന്ന ഒരു സ്ത്രീയെയും പുരുഷനെയും പോലീസ് സംഘം കണ്ടത്. 32 വയസ്സുള്ള പൃഥ്വി സിംഗും, അയാളുടെ പങ്കാളി രുഗ്മിണി ദേവിയുമായിരുന്നു അത്.

സംശയം തോന്നിയ ഭൈറോണ്‍ സിംഗ് ജീപ്പ് നിര്‍ത്തി അവരോട് കാര്യം തിരക്കി. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ജോലിക്കായി അജ്മീറില്‍ എത്തിയവരാണെന്നും, ഒരു ഹോട്ടലിലാണ് പൃഥ്വി സിംഗ് ജോലി ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അവര്‍ അവിടെ നില്‍ക്കുന്നതിന്റെ കാരണം പോലീസിനെ ഞെട്ടിച്ചു. അവരുടെ മൂന്ന് വയസ്സുള്ള മകള്‍ മീരയെ കാണാനില്ല. ഇന്നലെ രാത്രി പത്തരയ്ക്ക് ഇവിടെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ കാണാതായതാണ്. ഭൈറോണ്‍ സിംഗിന് അവരുടെ പറച്ചിലില്‍ പന്തികേട് തോന്നി. രാത്രി പത്തരയ്ക്ക് കാണാതായ കുഞ്ഞിനെ തേടി വെളുപ്പിനെ നാലുമണി വരെ ഇവര്‍ പോലീസില്‍ പരാതിപ്പെടാതെ സ്വന്തം നിലയ്ക്ക് അന്വേഷിച്ചു നടക്കുകയോ?.

അതൊരു സാധാരണ നടപടിയായി അദ്ദേഹത്തിന് തോന്നിയില്ല. എങ്കിലും, കുട്ടി എവിടെയെങ്കിലും ഇറങ്ങിപ്പോയതാകാം എന്ന് കരുതി പോലീസ് അവരോടൊപ്പം തിരച്ചില്‍ നടത്തി. പക്ഷേ, ഫലമുണ്ടായില്ല. നേരം വെളുത്തു. രാവിലെ 10 മണിയായപ്പോള്‍ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. അനാ സാഗര്‍ തടാകത്തില്‍ ഒരു കുഞ്ഞിന്റെ മൃതദേഹം പൊങ്ങിയെന്നായിരുന്നു കോള്‍. വിവരമറിഞ്ഞ് ഭൈറോണ്‍ സിംഗും സംഘവും സ്ഥലത്തെത്തി. പൃഥ്വി സിംഗും രുഗ്മിണി ദേവിയും മൃതദേഹം തിരിച്ചറിഞ്ഞു. അത് അവരുടെ കാണാതായ മകള്‍ മീര തന്നെയായിരുന്നു. രുഗ്മിണി ദേവി നെഞ്ചത്തടിച്ച് കരഞ്ഞു. കുട്ടി തടാകത്തില്‍ കാല്‍ വഴുതി വീണതാകാമെന്ന് അവര്‍ വാദിച്ചു.

എന്നാല്‍ ഭൈറോണ്‍ സിംഗിന്റെ പോലീസ് മനസ്സ് അത് വിശ്വസിക്കാന്‍ തയ്യാറായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്നും, വെള്ളം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നും തെളിഞ്ഞു. അതായത്, കുട്ടി വെള്ളത്തില്‍ വീണു മരിച്ചതാണ്. പക്ഷേ, അത് അപകടമായിരുന്നില്ല, കൊലപാതകമായിരുന്നു എന്ന് തെളിയിക്കുന്ന ചില കാര്യങ്ങള്‍ പോലീസ് അന്വേഷണത്തില്‍ പുറത്തുവന്നു. പൃഥ്വി സിംഗ് പോലീസിന് മൊഴി നല്‍കിയത്, താന്‍ കുഞ്ഞിനെ കൊല്ലാന്‍ നേരിട്ട് പറഞ്ഞിട്ടില്ലെന്നും, അവള്‍ ഒരു ബാധ്യതയാണ് എന്നുമാണ്.

ReadAlso:

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

എന്നാല്‍ കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതിനും കൂട്ടുനിന്നതിനും പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സ്വന്തം സുഖങ്ങള്‍ക്ക് വേണ്ടി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയുടെയും കാമുകന്റെയും ക്രൂരത അജ്മീറിനെ നടുക്കിയ ഒരു ഓര്‍മ്മയായി മാറി.

CONTENT HIH LIGHTS: When her love affair with the manager of the flat got in the way, she committed a merciless murder; The mother who killed her own daughter by throwing her into the river could not live happily

Tags: RAJASTHAN MURDER CASEMEERA MURDER CASERUGMINI DEVIPRIDVI SINGHAJMER/'HOME2ളാറ്റിലെ മാനേജറുമായുള്ള പ്രണയത്തിന് തടസ്സമായപ്പോള്‍ നടത്തിയത് കരുണയറ്റ കൊലപാതകംസ്വന്തം മകളെ പുഴയിലെറിഞ്ഞു കൊന്ന അമ്മയ്ക്ക് സുഖിച്ചു ജീവിക്കാനായില്ലVARANASIANWESHANAM NEWS

Latest News

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies