ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും ജാമ്യമില്ല. കേസില്‍ സുപ്രിംകോടതി ജാമ്യം നിഷേധിച്ചു.
പ്രഥമദൃഷ്ട്യ പ്രതികള്‍ക്കെതിരായ കുറ്റം തെളിഞ്ഞെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കര്‍ശന ഉപാധികളോടെ കേസിലെ മറ്റ് 5 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാക്കില്ല എന്നും കോടതി പരാമര്‍ശിച്ചു.
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും പങ്ക് തെളിയിക്കുന്ന മതിയായ തെളിവുകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇരുവരുടെയും ജാമ്യം നിഷേധിച്ചത്. പ്രഥമ ദൃഷ്ട്യ പ്രതികള്‍ക്കെതിരെ യുള്ള കുറ്റം തെളിഞ്ഞു.
















