കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ മെയിൽ വഴിയാണ് സന്ദേശം എത്തിയത്. രാവിലെ 9:15 ഓടെയാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം.
മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. മൂന്ന് ആർഡിഎക്‌സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1:35 ന് മുൻപ് ആളുകളെ ഒഴിപ്പിക്കണമെന്നുമാണ് മെയിലെ സന്ദേശം. 1979-ലെ നയനാർദാസ് പൊലീസ് യൂണിയൻ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂര്‍ നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ എല്ലാ സ്ഥലവും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു. പാര്‍ക്കിംഗ് സ്ഥലമുള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. നിലവിൽ ഒപിക്ക് മുന്നിലുള്ള സ്ഥലത്താണ് പരിശോധന.
















