Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കണ്ണുവെച്ച് ബി.ജെ.പി, ശക്തി കാട്ടാന്‍ കോണ്‍ഗ്രസ്, തുടരാന്‍ സി.പി.എം; വട്ടിയൂര്‍ക്കാവ് VIP മണ്ഡലമാകുമോ ?: നിയമസഭാ തെരഞ്ഞെടുപ്പു പോരാട്ടം തീ പാറുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2026, 11:17 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഏറിത്തുടങ്ങിയതോടെ മുന്നണികള്‍ അണിയറ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ്. ജയ സാധ്യതയുള്ള നേതാക്കളെ മണ്ഡലങ്ങളില്‍ മുന്‍കൂട്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അണിയറയിലെ പ്രവര്‍ത്തനങ്ങള്‍ മുന്നണി നേതാക്കള്‍ തന്നെ ഇടയ്ക്കിടയ്ക്ക് പരസ്യപ്പെടുത്തുന്നുമുണ്ട്. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സ്‌പെഷ്യല്‍ ക്യാബിനറ്റിലെ തീരുമാനം. മന്ത്രിമാരെല്ലാം മത്സരിക്കണമെന്നും, 110 സീറ്റ് വിജയിക്കുമെന്നുമുള്ള മുന്‍കൂട്ടി പ്രവചനവും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചതാണ് ബി.ജെ.പിയുടെ തുറുപ്പു ചീട്ട്. കോണ്‍ഗ്രസാകട്ടെ തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങാന്‍ പോകുന്നത്.

എന്തൊക്കെ ആയാലും കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ വട്ടിയൂര്‍ക്കാവ് വി.ഐപി മണ്ഡലം തന്നെയാണ്. ഇവിടെ വിജയിക്കുന്നവര്‍ കേരളത്തിലാകെ ചലനം സൃഷ്ടിക്കുമെന്നുറപ്പാണ്. നേരത്തെ നേമം മണ്ഡലമായിരുന്നു വി.ഐ.പി ആയിരുന്നത്. ഇപ്പോഴത് വട്ടിയൂര്‍ക്കാവിലേക്ക് മാറിയിരിക്കുന്നു. അതായത്, യു.ഡി.എഫും എല്‍.ഡി.എഫും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലങ്ങളല്ല, വി.ഐ.പി മണ്ഡലമെന്ന് ചുരുക്കം. ബി.ജെ.പിയും എല്‍.ഡി.എഫും നേര്‍ക്കു നേര്‍ മത്സരിക്കുന്ന ഇടങ്ങളാണ് വി.ഐ.പി മണ്ഡലങ്ങള്‍. ഇവിടെ യു.ഡി.എഫിന്റെ വോട്ട് നിര്‍ണ്ണായകമാകും. എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ അപ്രതീക്ഷികിത വിജയം ആര്‍ക്കുമാകാം. കാരണം, യു.ഡി.എഫിന്റെ കൈയ്യിലിരുന്ന മണ്ഡലമാണിത്.

അന്ന് മേയറായിരുന്ന വി.കെ. പ്രശാന്തിനെ ഇറക്കിയാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. അതിനു മുമ്പ് കെ. മുരളീധരന്റെ മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ പോരാട്ടം കടുക്കും. സിറ്റിംഗ് എം.എല്‍.എ വി.കെ. പ്രശാന്തിനെ നേരിടാന്‍ കെ. മുരളീധരന്‍ മടങ്ങിയെത്തുമോ എന്നതാണ് കോണ്‍ഗ്രസ് പാളയത്തിലെ പ്രധാന ചര്‍ച്ച. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തില്‍ മണ്ഡലം പിടിക്കാന്‍ ബി.ജെ.പിയില്‍ വന്‍ നേതാക്കളുടെ നീണ്ട നിര തന്നെ ഒരുങ്ങുകയാണ്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലൂടെ യു.ഡി.എഫിന്റെ ഉരുക്കുകോട്ട പിടിച്ചെടുത്ത ‘മേയര്‍ ബ്രോ’ വി.കെ. പ്രശാന്തിന് ഇത്തവണയും എല്‍.ഡി.എഫ് മുന്‍ഗണന നല്‍കുന്നു. എന്നാല്‍ പ്രശാന്തിനെ കഴക്കൂട്ടത്തേക്ക് മാറ്റുന്ന കാര്യവും സി.പി.എം ആലോചനയിലുണ്ട്. നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ. മുരളീധരനെ തന്നെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ മുന്നേറ്റം മുരളീധരന്റെ സാന്നിധ്യം കൂടിയുണ്ടെങ്കില്‍ വിജയമായി മാറുമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡല പരിധിയില്‍ മുന്നിലെത്തിയതോടെ ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ തിരക്കാണ്. വട്ടിയൂര്‍ക്കാവ് അല്ലെങ്കില്‍ തൃശൂര്‍ വേണമെന്ന നിലപാടിലാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വട്ടിയൂര്‍ക്കാവില്‍ താമസക്കാരനായ തനിക്ക് മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നടന്‍ ജി. കൃഷ്ണകുമാര്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ശാസ്തമംഗലം വാര്‍ഡിലെ മത്സരത്തിന് ശേഷം ശ്രീലേഖയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും താന്‍ വട്ടിയൂര്‍ക്കാവിലേക്കില്ലെന്നാണ് അവരുടെ നിലവിലെ പ്രതികരണം. നേമം ഒ. രാജഗോപാല്‍ പിടിച്ചെടുത്തതോടെയാണ് തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് കൂടുതല്‍ പ്രതീക്ഷ വന്നത്.

ഇത് വട്ടിയൂര്‍ക്കാവിലേക്കും വ്യാപിക്കാന്‍ അധികാ നാള്‍ വേണ്ടി വന്നില്ല. അതേസമയം, നേമത്തെ അക്കൗണ്ട് എല്‍.ഡി.എഫ് പൂട്ടിക്കുകയും ചെയ്തു. എങ്കിലും നേമത്ത്, ഇത്തവണ രാജീവ് ചന്ദ്രശേഖര്‍ ഇറങ്ങുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ നേമത്തും മത്സരം കടുക്കും. വി. ശിവന്‍കുട്ടി തന്നെയായിരിക്കും നേമത്തെ സ്ഥാനാര്‍ത്ഥി എന്നതില്‍ തര്‍ക്കമില്ല. കാരണം, മന്ത്രിമാരെല്ലാം മത്സരിക്കണമെന്ന തീരുമാനം മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു.

CONTENT HIGH LIGHTS; Will Vattiyoorkavu become a VIP constituency after leaving Nemom?: BJP eyeing it, Congress to show strength, CPM to continue; Will the assembly election fight be a success?

ReadAlso:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

വേണ്ടത്ര ശരിയാകാത്ത മുദ്രാവാക്യം ?: ‘L.D.F അല്ലാതെ മറ്റാരുണ്ട്’; വെള്ളാപ്പള്ളിക്കെതിരേ നിലപാടില്‍ വീഴ്ച പറ്റി; ശബരിമല വിഷയത്തില്‍ വീഴ്ചപറ്റി; സി.പി.എമ്മിന്റെ ഏറ്റുപറച്ചില്‍ പി. രാജീവ് വഴി

Tags: VK PRASANTHVATTIYOORKAVUASSSEMBLY CONSTITUANCYBJPനേമം വിട്ട് വട്ടിയൂര്‍ക്കാവ് VIP മണ്ഡലമാകുമോ ?UDFകണ്ണുവെച്ച് ബി.ജെ.പിLDFശക്തി കാട്ടാന്‍ കോണ്‍ഗ്രസ്k muraleedharanതുടരാന്‍ സി.പി.എംV SIVANKUTTYനിയമസഭാ തെരഞ്ഞെടുപ്പു പോരാട്ടം തീ പാറുമോ ?ANWESHANAM NEWSr sreelekhaNEMOM

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies