വിജയ് ഹസാരെ ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി കേരളം. നിർണായകമായ മത്സരത്തിൽ തമിഴ്‌നാടിനോട് 77 റൺസിനാണ് കേരളം തോറ്റത്.
ഏദൻ ആപ്പിൾ ടോമിന്റെ ആറ് വിക്കറ്റ് പ്രകടനവും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ അർധസെഞ്ചുറിയും കേരളത്തെ തുണച്ചില്ല. തമിഴ്‌നാട് 50 ഓവറിൽ എട്ടിന് 294 സ്കോറും. കേരളം 40.2 ഓവറിൽ 217-ന് പുറത്തുമായി.
രോഹൻ 45 പന്തിൽ 73 റൺസ് നേടി മികച്ച തുടക്കമിട്ടെങ്കിലും മറ്റ് ബാറ്റർമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതാണ് തിരിച്ചടിയായത്. ബാബാ അപരാജിത് (35), വിഷ്ണു വിനോദ് (35) എന്നിവരാണ് പൊരുതിയ മറ്റ് ബാറ്റർമാർ. കൃഷ്ണപ്രസാദ് (14), സൽമാൻ നിസാർ (25), മുഹമ്മദ് അസ്ഹറുദ്ദീൻ (ഒന്ന്), അങ്കിത് ശർമ (ഏഴ്) ഷറഫുദ്ദീൻ (ഒന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
















