തിരുവനന്തപുരത്തു പിതാവിനെതിരെ പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. ഇന്നലെ രാത്രിയോടെയാണ് പ്രതി അമല്‍ സുരേഷിനെ പോലീസ് മാനവീയം വീഥിയില്‍ നിന്ന് പിടികൂടിയത്.
വ്യാഴാഴ്ച ആണ് സംഭവം. അമൽ സുരേഷ് പിതാവ് സുരേഷിനെതിരെ പരാതി നൽകാനായിരുന്നു സിറ്റി പോലീസ് കമ്മിഷണര്‍ ഓഫിസില്‍ എത്തിയത്. എന്നാല്‍ പൊലീസുകാരുമായി തര്‍ക്കിച്ച് തിരിച്ച് വന്ന അമല്‍ ഓഫിസിനു മുന്നില്‍ വച്ചിരുന്ന പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
മോഷ്ടിച്ച ബൈക്കില്‍ നഗരം മൊത്തം കറങ്ങിയ അമലിനെ വ്യാപക തിരച്ചിലിനൊടുവിലാണ് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്.
















