പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്വട്ടേഷന്‍ നല്കി മര്‍ദ്ദനത്തിനിരയാക്കിയെന്ന് പരാതി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികളായ 16 വിദ്യാര്‍ഥികള്‍ മകനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചെന്നും പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള ക്വട്ടേഷനെന്നുമാണ് ഇരയായ വിദ്യാര്‍ഥിയുടെ അമ്മ ആരോപിക്കുന്നത്. ക്വട്ടേഷന്‍ ഏറ്റെടുത്ത പത്തൊന്പതുകാരന്റെ നിര്‍ദേശപ്രകാരമാണ് മറ്റു വിദ്യാര്‍ഥികള്‍ സ്കൂളില്‍വെച്ച് ക്ലാസ്സില്‍ കയറ്റി അക്രമിച്ചത്. കഴിഞ്ഞ 15ാം തീയതിയാണ് സംഭവം നടന്നതെന്ന് മാതാവ് പറയുന്നു. ”എന്റെ മകനെ അവന്റെ സ്കൂളില്‍ തന്നെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരു ക്ലാസ്മുറിയില്‍ കയറ്റി മാരകമായി പരുക്കേല്‍പ്പിച്ചു. മകന്റെ കൂടെ തന്നെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും 19കാരനും നല്കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് മകനെ മര്‍ദിച്ചത്. ആ പെണ്‍കുട്ടിക്ക് മകനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. മകന് അത് നിരസിച്ചതിനെ തുടര്‍ന്നാണ് ഈ ക്വട്ടേഷന്‍. എന്റെ മകന് മാരകമായി പരുക്കേറ്റു. തലയ്ക്കും മുഖത്തും പുറത്തുമാണ് കൂടുതല്‍ പരുക്കേറ്റത്”- പരുക്കേറ്റ വിദ്യാര്‍ഥിയുടെ മാതാവ് പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തു. മര്‍ദിച്ചവരെ സ്കൂളില്‍നിന്ന് ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.















