ശിവകാർത്തികേയൻ നായകൻ ആകുന്ന പുതിയ സിനിമ പരാശക്തിക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. ചിത്രം ഞായറാഴ്ച തീയേറ്ററുകളിൽ എത്തും. സെൻസർ ബോർഡ് U/A സർട്ടിഫിക്കറ്റാണ് സിനിമക്ക് നൽകിയത്.
1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. ചിത്രത്തിന് സെൻസർ ബോർഡ് നേരത്തെ 23 കട്ടുകൾ നിർദേശിച്ചിരുന്നു. ഇതുകൂടാതെ പുതിയ 15 കട്ടുകൾ കൂടി ബോർഡ് നിർദേശിച്ചതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്.
ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും ഡയലോഗുകളുമുണ്ടെന്നായിരുന്നു സെൻസർ ബോർഡ് നിരീക്ഷണം.
എന്നാൽ സെൻസർ ബോർഡിൻറെ ഈ നിർദ്ദേശം സ്വീകരിക്കാനാകില്ലെന്നും നിർദേശിക്കുന്ന ഈ തിരുത്തലുകൾ നടത്തിയാൽ ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തേയും അടിസ്ഥാന കഥയേയും ദുർബലപ്പെടുത്തുമെന്നായിരുന്നു സംവിധായക സുധ കൊങ്കര വാദിച്ചത്.
















