Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

​” ‘നിയന്ത്രണം വിട്ടുപോയി സാർ’: മകളുടെ മുറിയിൽ അന്യപുരുഷനെ കണ്ട കോപത്തിൽ പത്തൊൻപതുകാരനായ കാമുകനെ ക്രൂരമായി കുത്തിക്കൊന്ന പിതാവ് ; പേട്ടയിലെ ‘ഏദൻ’ വീട്ടിൽ സംഭവിച്ച ക്രൂരത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2026, 05:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രണയം മനോഹരമാണ്, പക്ഷേ ചില പ്രണയങ്ങൾ അതിരുകൾ ഭേദിക്കുമ്പോൾ അത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കും. പ്രണയബന്ധങ്ങളെത്തുടർന്ന് ജീവൻ നഷ്ടമാകുന്നവരുടെ കഥകൾ നമ്മൾ ദിനംപ്രതി കേൾക്കാറുണ്ട്. എന്നാൽ 2021 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന ഈ സംഭവം, ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന ചോദ്യം നമ്മുടെ മനസ്സിൽ ഒരു നിമിഷം ഉയർത്തും.

​ഇവിടെ ഒരു എടുത്തുചാട്ടത്തിൻ്റെയും അനിയന്ത്രിതമായ കോപത്തിൻ്റെയും പേരിൽ ഇല്ലാതായത് 19 വയസ്സുള്ള ഒരു യുവാവിൻ്റെ ജീവിതമാണ്. മകളോടുള്ള അതിരുവിട്ട വാത്സല്യവും സ്വന്തം വീട്ടിലെ അധികാരബോധവും ഒരു പിതാവിനെ കൊലപാതകിയാക്കി മാറ്റിയപ്പോൾ, തകർന്നടിഞ്ഞത് രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങളായിരുന്നു. ഒരു നിമിഷത്തെ പക എങ്ങനെയാണ് ഒരു കൊടുംദുരന്തമായി മാറിയത്? ആ ഭയത്തിൻ്റെ രാത്രിയിൽ പേട്ടയിലെ ‘ഏദൻ’ വീട്ടിൽ സംഭവിച്ചതെന്താണ്?

​2021 ഡിസംബർ 29. തിരുവനന്തപുരം നഗരം, പുലർച്ചെ രണ്ട് മണി. എല്ലാവരും ഉറങ്ങിയപ്പോഴും ‘ഏദൻ’ എന്ന ഇരുനില വീട് മാത്രം ഉറങ്ങിയില്ല. ഒരു വർഷം മുൻപ് പ്രവാസം മതിയാക്കി നാട്ടിലെത്തിയ ലാലൻ എന്ന വീട്ടുടമയുടെ മനസിലെ അശാന്തി ആ വീടിനെ മൂടിയിരുന്നു . സ്വന്തം വീടിനെ തന്നെ ഒരു കുരുതിക്കളമാക്കാൻ വിധിക്കപ്പെട്ടതുപോലെയായിരുന്നു ആ രാത്രി.

​സംഭവങ്ങൾക്ക് തുടക്കമിട്ടത് അനീഷ് ജോർജ് എന്ന പത്തൊമ്പതുകാരനായിരുന്നു. തൊട്ടടുത്ത ലൈനിലെ തോമസിന്റെയും സൂസന്റെയും മകൻ. നാലാഞ്ചിറ ബഥനി കോളേജിലെ ബികോം വിദ്യാർത്ഥി. പള്ളിയിലെ ഗായകസംഘത്തിൽ വെച്ചാണ് റോയിയും ലാലന്റെ മകളും തമ്മിൽ അടുക്കുന്നത്. ആ സൗഹൃദം വളർന്ന് തീവ്രമായ പ്രണയമായി മാറി. എന്നാൽ പ്രായപൂർത്തിയാകാത്ത മകൾക്ക് പിന്നാലെ അനീഷ് നടക്കുന്നതിൽ ലാലൻ അസ്വസ്ഥനായിരുന്നു.

​സംഭവം നടക്കുന്ന രാത്രി, ഡിസംബർ 29-ന്, അനീഷ് ജോർജും ആ പെൺകുട്ടിയും രാത്രി 11 മണി മുതൽ പുലർച്ചെ 1:30 വരെ ഫോണിൽ സംസാരിച്ചു. ഫോൺ വെച്ച ഉടനെ, അവൻ പ്ര സാഹസികം കാണിക്കാനായി പുറപ്പെട്ടു. പ്രണയിനിയെ കാണാൻ ആയി അവൻ സന്തോഷിച്ച പോയപ്പോൾ അവൻ അറിഞ്ഞിരുന്നില്ല തന്റെ മരണത്തിലേക്ക് ഉള്ള പോക്കാണെന്ന്.

വളരെ സാഹസികമായി അനീഷ് ‘ഏദൻ’ ലക്ഷ്യമാക്കി നടന്നു. വീടിന് പിന്നിലെ വയലിലൂടെ, ചതുപ്പുകൾ താണ്ടി, മതിൽ ചാടി അവൻ ആ വീട്ടിലെത്തി. രഹസ്യമായി കാണാനുള്ള അവരുടെ ആഗ്രഹം തീവ്രമായിരുന്നു. മുൻകൂട്ടി ധാരണയുണ്ടായിരുന്നതുപോലെ, പെൺകുട്ടി വീടിന്റെ പിൻവാതിൽ തുറന്നിട്ടിരുന്നു. അനീഷ് പതുങ്ങിപ്പതുങ്ങി വീടിന്റെ രണ്ടാം നിലയിലെ പെൺകുട്ടിയുടെ മുറിയിലെത്തി.

എന്നാൽ ​മുറിയിൽ നിന്നുള്ള നേരിയ അനക്കം ലാലന്റെ ഉറക്കം കെടുത്തി. സംശയം അയാളുടെ മനസിലേക്ക് തീപ്പൊരിപോലെ വീണു. ഉടൻ തന്നെ ലാലൻ എഴുനേറ്റ് മകളുടെ മുറിയിൽ ചെന്നു. വാതിലിൽ മുട്ടി, മറുപടിയില്ല. കുറെ തവണ കൊട്ടിയിട്ടും കതക് തുറക്കാൻ മകളും അനീഷും തയ്യാറാകാതെ വന്നപ്പോൾ, ലാലന്റെ ഉള്ളിലെ കോപം അണപൊട്ടി ഒഴുകി. ദേഷ്യം കൊണ്ട് ലാലൻ ഉടനെ താഴത്തെ നിലയിൽ പോയി ഒരു കറിക്കത്തിയുമായി തിരിച്ചെത്തി.

ReadAlso:

ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍ ആദ്യ പേരുകാരന്‍ ഡൊണാള്‍ഡ് ട്രമ്പ് ?: പിന്നാലെ നെതന്യാഹു, മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത് തുടങ്ങിയവര്‍; ട്രമ്പിന്റെ മരണഭയം ഇതായിരുന്നു ?

അയോധ്യ നാറുന്നു, ക്ഷേത്രക്കൊള്ളയും നിര്‍മ്മാണ ക്രമേക്കേടിലും: ഹരിശ്ചന്ദ്രന്റെ പേരിന് കളങ്കമുണ്ടാക്കുമോ ?

വിഴിഞ്ഞം അദാനി-MSC ഓഹരി കച്ചവടം: നിലാപടില്ലാതെ കുഴങ്ങി സി.പി.എം; വെട്ടിലായതാര് ?

ട്രമ്പിനെ കൊല്ലുമോ ? ഇറാന്‍ ചാമ്പലാകുമോ ?: അമേരിക്ക-ഇറാന്‍ യുദ്ധം ലോകത്തെ ഭയത്തിലാഴ്ത്തുന്നു

വിഴിഞ്ഞം ഓഹരി കൈമാറ്റം: U.D.F സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറയണം; സര്‍ക്കാര്‍ അറിയാതെയാണ് അദാനി കമ്പനിയുടെ നടപടിയെന്നും മുഖ്യമന്ത്രി

​വാതിൽ വീണ്ടും കൊട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ, പ്രതികാരദാഹിയായ ഒരു പിതാവിനെപ്പോലെ, സർവ്വ ശക്തിയുമെടുത്ത് ലാലൻ ആ വാതിൽ ചവിട്ടിപ്പൊളിച്ചു. മുന്നിൽ ഭയന്നുവിറച്ച് നിൽക്കുന്ന അനീഷ് . രക്ഷപ്പെടാനായി ഓടിയ അനീഷിനെ ലാലൻ കാലിൽ തട്ടിവീഴ്ത്തി. തടയാൻ വന്ന ഭാര്യയുടെയും മകളുടെയും നിലവിളികൾ അവഗണിച്ചുകൊണ്ട്, നിലത്തു വീണ അനീഷിന്റെ നെഞ്ചിലേക്ക് അയാൾ കത്തിയ കുത്തിയിറക്കി. വീണ്ടും എഴുന്നേറ്റ് ഓടാൻ ശ്രമിച്ച അനീഷിന്റെ മുതുകിലും ആ പകയുടെ കഠാര ആഞ്ഞുകുത്തി. ഒടുവിൽ രക്തത്തിൽ കുളിച്ച് ആ പത്തൊമ്പതുകാരൻ വേദനയോടെ അവിടെ പിടഞ്ഞുവീണു.

​കൃത്യം നിർവ്വഹിച്ച ശേഷം ലാലൻ വളരെ തന്ത്രപരമായി പ്രവർത്തിച്ചു. ചോരയിൽ കുതിർന്ന കത്തി വാട്ടർ മീറ്ററിന് മുകളിൽ ഒളിപ്പിച്ചു. ഭയന്നുവിറച്ച ഭാര്യയെയും മക്കളെയും ബന്ധുവീട്ടിലേക്ക് നിർബന്ധിച്ച് മാറ്റി. ശേഷം നേരെ പേട്ട പോലീസ് സ്റ്റേഷനിലേക്ക് ചെന്ന് കള്ളം പറഞ്ഞു: “എന്റെ വീട്ടിൽ ഒരു കള്ളൻ കയറി, പിടികൂടാൻ ശ്രമിച്ചപ്പോൾ അവന് പരിക്കേറ്റു…”

​പോലീസ് പാഞ്ഞെത്തി. എന്നാൽ മുറിയിൽ കണ്ട കാഴ്ചകളും, ഒരു പൂട്ടുപോലും പൊളിക്കാത്ത വാതിലും, മരിച്ചുകിടക്കുന്നത് അയൽവാസിയായ പയ്യനാണെന്ന സത്യവും പോലീസിൽ സംശയം ജനിപ്പിച്ചു. നിയമം അനുശാസിക്കുന്ന രീതിയിൽ പോലീസ് പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്.

അത് കള്ളനല്ല, താൻ വാതിൽ തുറന്നു കൊടുത്ത കാമുകനായിരുന്നുവെന്ന് ആ മകൾ വിറയലോടെ മൊഴി നൽകി. അച്ഛൻ കതക് പൊളിച്ച് റോയിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവൾ സാക്ഷ്യം പറഞ്ഞു. വാട്ടർ മീറ്ററിൽ ഒളിപ്പിച്ച കത്തിയും അവൾ കാണിച്ചുകൊടുത്തു.
​
​’മകൾ ഉള്ള മുറിയിൽ അന്യപുരുഷനെ കണ്ടപ്പോൾ നിയന്ത്രണം വിട്ടുപോയെന്നായിരുന്നു’ ലാലന്റെ ന്യായീകരണം. എന്നാൽ കൊലപാതകത്തിന് ശേഷമുള്ള അയാളുടെ ഓരോ നീക്കവും ആസൂത്രിതമായിരുന്നു എന്ന് പോലീസ് കണ്ടെത്തി.

​അങ്ങനെ, 2022 മാർച്ചിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 30 സാക്ഷികളുള്ള ആ കേസിൽ പത്താമത്തെ സാക്ഷി, സ്വന്തം അച്ഛനെതിരെ മൊഴി നൽകിയ ആ മകൾ തന്നെയായിരുന്നു. ഒരു നിമിഷത്തെ അതിരുവിട്ട വാത്സല്യവും പകയും കാരണം അനീഷ് ജോർജിന്റെ ജീവിതം മാത്രമല്ല പൊലിഞ്ഞത്.

ഒരു കുടുംബത്തിന് അവരുടെ മകനെ നഷ്ടപ്പെട്ടു, മറ്റൊരു കുടുംബത്തിലെ മകൾക്ക് സ്വന്തം അച്ഛനെ നിയമത്തിന് മുന്നിൽ ഒറ്റപ്പെടുത്തേണ്ടി വന്നു. പ്രണയം പൂവണിയേണ്ടിയിരുന്ന ഒരു മനസ്സ്, പകയുടെ കഠാരയിൽ അവസാനിച്ചപ്പോൾ ബാക്കിയായത് തീരാത്ത കണ്ണീരും തകർന്നടിഞ്ഞ സ്വപ്നങ്ങളും മാത്രമാണ്.

Tags: തിരുവനന്തപുരംANEESH GEORGE MURDERLALAN KILLEDPETTAH2021 MURDERപേട്ടMurderthiruvananthapuramANWESHANAM NEWS

Latest News

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies