ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങളില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റിക്കെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമനത്തിനായി നിലവില്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കി. നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ മൂന്നംഗ മേല്‍നോട്ടസമിതിയെ ഹൈക്കോടതി നിയോഗിച്ചു.
വിരമിച്ച ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയില്‍ അഭിഭാഷകനായ കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. അതേസമയം, റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും, അവര്‍ക്ക് ജോലിയില്‍ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
STORY HIGHLIGHT :guruvayur-devaswom-recruitment-is-now-under-the-devaswom-management-committee
















