തിരുവനന്തപുരം : സംസ്ഥാനത്ത ബാറുകൾക്ക് കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു. മദ്യം കഴിക്കാനായി എത്തുന്നവരുടെ ആധാർ കാർഡ് നിർബന്ധമായും പരിശോധിക്കണമെന്നും, വയസ് വ്യക്തമായി ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളൂവെന്നുമാണ് എക്സൈസ് മന്ത്രി നിർദേശം. 23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഈ നിബന്ധന കൃത്യമായും പാലിച്ചിരിക്കണം. ഇക്കാര്യം പാലിക്കുന്നതിൽ വീഴ്ച വന്നതാണ് നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടത്തിന് ഇടയാക്കിയതെന്നും മന്ത്രി പറഞ്ഞു.
ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. നവംബറിൽ യുഡിഎഫ് സർക്കാരിൻറെ എക്സൈസ് നയം നിലവിൽ വരും. ഇക്കാര്യം ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ മദ്യനയം ആയിരിക്കില്ല ഈ സർക്കാരിന്റേതെന്ന് എക്സൈസ് മന്ത്രി എം ലിജു പറഞ്ഞു.















