കേരളം ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റെടുത്തു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്താണ് ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റത്.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മേയര്‍ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്‍ക്കത്ത സ്വദേശിയായ സൗമന്‍ സെന്‍ 2011ൽ കല്‍ക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന. പിന്നീട് 2025 സെപ്റ്റംബറില്‍ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു
















