കുട്ടികളില്ലാത്ത ദമ്പതികളെ സഹായിക്കാനെന്ന വ്യാജേന, ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് 10 ലക്ഷം രൂപ സമ്മാനം വാഗ്ദാനം ചെയ്ത് ബിഹാറിലെ നവാഡയിൽ വൻ തട്ടിപ്പ്. ‘ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ്’ (All India Pregnant Job) എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പരസ്യം നൽകിയായിരുന്നു വിചിത്രമായ തട്ടിപ്പ് അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് നവാഡ സ്വദേശിയായ രഞ്ജൻ കുമാർ ഉൾപ്പെടെ രണ്ടുപേരെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു.
തട്ടിപ്പ് സംഘം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പരസ്യങ്ങളാണ് ആളുകളെ ആകർഷിച്ചത്. സമ്മാനത്തുക കൂടാതെ, ഗർഭിണിയാകാനുള്ള ‘ജോലി’യും ചെറിയ പലിശയ്ക്ക് വായ്പയും ഇവർ വാഗ്ദാനം ചെയ്തിരുന്നു. മോഡലുകളുടെ ചിത്രങ്ങൾ ഉപയോഗിച്ച്, കുട്ടികളെ ആവശ്യമുള്ള സ്ത്രീകളുടെ ഫോട്ടോകളാണ് പരസ്യത്തിൽ നൽകിയിരുന്നത്.
ഗർഭം ധരിച്ചില്ലെങ്കിൽ പോലും വാഗ്ദാനം ചെയ്ത തുകയുടെ പകുതി സമ്മാനമായി ലഭിക്കുമെന്നും തട്ടിപ്പുകാർ ആളുകളെ വിശ്വസിപ്പിച്ചു. ഈ ആകർഷകമായ വാഗ്ദാനങ്ങളിൽ നിരവധിപേർ വീഴുകയും അപേക്ഷകരായി എത്തുകയും ചെയ്തു.
വാഗ്ദാനങ്ങളിൽ ആകൃഷ്ടരായ അപേക്ഷകരിൽ നിന്ന് രജിസ്ട്രേഷൻ ഫീസ്, ഹോട്ടൽ മുറി വാടക തുടങ്ങിയ വിവിധ ആവശ്യങ്ങൾ പറഞ്ഞ് സംഘം പണം പിരിച്ചെടുക്കുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം ഇവർ മുങ്ങുകയാണ് പതിവ്. വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് ഇരകൾ പരാതി നൽകാൻ മടിച്ചതാണ് തട്ടിപ്പുകാർക്ക് തുണയായതെന്ന് പോലീസ് കരുതുന്നു.