Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ആണായി ജനിച്ചിട്ടും പെണ്ണായി ജീവിക്കാൻ കൊതിച്ച മനസ്സ്: പ്രണയത്തിനും ലിംഗമാറ്റത്തിനും വേണ്ടി മകൻ കൊന്നത് സ്വന്തം കുടുംബത്തെ; ഹരിയനയിൽ നടന്ന ക്രൂര കൊലപാതകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 11, 2026, 12:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹരിയാനയിലെ റോത്തക്കിലുള്ള ശിവാജി കോളനിയിലെ ആ വീട് പുറമെ ശാന്തമായിരുന്നു, സമ്പന്നമായ കുടുംബം. പ്രോപ്പർട്ടി ഡീലറായ പ്രദീപ് മാലിക്കും ഭാര്യ ബബ്ലി ദേവിയും, മക്കളായ നേഹയും അഭിഷേക് എന്ന മോനുവും, അമ്മ റോഷ്‌നി ദേവിയും. ഒരു സാധാരണ ഇന്ത്യൻ കുടുംബം. എന്നാൽ, ആ നാല് ചുവരുകൾക്കുള്ളിൽ പുകഞ്ഞെരിഞ്ഞ ഒരു രഹസ്യം ഉണ്ടായിരുന്നു. ഒരു മകന്റെ ഉള്ളിൽ ഒളിപ്പിച്ചുവെച്ച പെൺമനസ്സും, അവന് പ്രണയം നൽകിയ കാർത്തിക് എന്ന യുവാവും.

ഈ രഹസ്യങ്ങളുടെയും നിഷേധിക്കപ്പെട്ട സ്നേഹത്തിന്റെയും പകയുടെയും തീവ്രത പൊട്ടിത്തെറിച്ചത് 2021 ഓഗസ്റ്റ് 27-നാണ്. ആ ദിവസമാണ് ആ വീടിന്റെ നെഞ്ചിൽ ചോര പുരണ്ട അധ്യായം എഴുതപ്പെട്ടത്.പ്രണയം തലയ്ക്കു പിടിച്ചു തന്റെ ആഗ്രഹം സാധിക്കാനായി 4 പേരുടെ ജീവൻ എടുത്ത കൊടും ക്രൂര സംഭവം.

പ്ലസ് ടു കഴിഞ്ഞ ശേഷം ഡൽഹിയിൽ ക്യാബിൻ ക്രൂ കോഴ്‌സിനായി പോയ അഭിഷേക് മാലിക്കിന്റെ ജീവിതം മാറ്റിമറിച്ചത് ഉത്തരാഖണ്ഡ് സ്വദേശിയായ കാർത്തിക് എന്ന യുവാവാണ്. സൗഹൃദം പെട്ടെന്ന് തന്നെ തീവ്രമായ പ്രണയമായി മാറി. കാർത്തിക്കുമായുള്ള അടുപ്പമാണ് അഭിഷേകിന്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ‘പെൺമനസ്സിനെ’ ഉണർത്തിയത്.

ഒരു പെൺകുട്ടിയായി കാർത്തിക്കിനൊപ്പം ജീവിക്കണം എന്നതായിരുന്നു അവന്റെ സ്വപ്നം. ഈ ആഗ്രഹം സഫലീകരിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ (Sex Reassignment Surgery) മാത്രമായിരുന്നു വഴി. അതിന് വലിയൊരു തുക ആവശ്യമായിരുന്നു.

2021 ജനുവരിയിൽ, തന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാനായി അഭിഷേക് അച്ഛൻ പ്രദീപ് മാലിക്കിനോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. മകന്റെ ആഗ്രഹം എന്താണെന്ന് മനസ്സിലാക്കിയ അച്ഛനും അമ്മ ബബ്ലി ദേവിയും ആ ആവശ്യം പാടേ നിഷേധിച്ചു. “ഇനി ഈ ആവശ്യവുമായി വന്നാൽ ചില്ലിക്കാശ് തരില്ല,” എന്ന് അമ്മ തീർത്തു പറഞ്ഞു.

തന്റെ സ്വപ്നങ്ങൾക്ക് തടസ്സം നിൽക്കുന്നത് സ്വന്തം കുടുംബമാണെന്ന് അഭിഷേക് വിശ്വസിച്ചു. അതോടെ, സ്നേഹം ക്രൂരമായ പകയായി രൂപാന്തരപ്പെട്ടു. അവൻ ഗൂഗിളിലും യൂട്യൂബിലും തിരഞ്ഞത് മുഴുവൻ കൊലപാതകങ്ങളെക്കുറിച്ചും, ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുമുള്ള വിവരങ്ങളായിരുന്നു.

ആ നിർണ്ണായക ദിനം, 2021 ഓഗസ്റ്റ് 27-ന് രാവിലെ 11 മണിക്ക് ഒരു സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് അഭിഷേക് വീട്ടിൽ നിന്നിറങ്ങി. എന്നാൽ അവൻ കാത്തിരുന്നത് ഉച്ചസമയത്തിനായാണ്. ഉച്ചയ്ക്ക് 2:30-ഓടെ തിരിച്ചെത്തിയ അഭിഷേക് വീടിന്റെ മുൻവാതിൽ അകത്തുനിന്ന് പൂട്ടി. തന്റെ പദ്ധതി പാളരുത്, വെടിയൊച്ച പുറത്ത് കേൾക്കരുത്. അതിനായി അവൻ വീടിനുള്ളിലെ മ്യൂസിക് സിസ്റ്റത്തിന്റെ വോളിയം പരമാവധി കൂട്ടി. പാട്ടിന്റെ അലകളിൽ ആ വീട് മുങ്ങി.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

​ക്രൂരമായ ആ പദ്ധതിക്ക് അവൻ ആദ്യം ഇരയാക്കിയത് സഹോദരി നേഹയെയാണ്. മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നേഹയുടെ തലയിലേക്ക് നിറയൊഴിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ മുത്തശ്ശി റോഷ്‌നി ദേവിയായിരുന്നു അടുത്ത ലക്ഷ്യം, അവരെയും അവൻ വെടിവെച്ചു വീഴ്ത്തി. പരിഭ്രാന്തയായി ഓടിവന്ന അമ്മ ബബ്ലി ദേവിയുടെ നേർക്കും ആ മകൻ തോക്കുചൂണ്ടി, ദയയില്ലാതെ അവരെയും കൊലപ്പെടുത്തി.

​ഏറ്റവും ഒടുവിൽ, ഹെഡ്‌ഫോണും വെച്ച് സോഫയിൽ ഇരുന്ന് മൊബൈലിൽ നോക്കുകയായിരുന്ന അച്ഛൻ പ്രദീപ് മാലിക്കിന്റെ മുറിയിലേക്ക് അവൻ കയറിച്ചെന്നു. പുറത്ത് നടന്നതൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. അച്ഛന്റെ തലയിലേക്ക് രണ്ടു തവണ വെടിയുതിർത്ത് മരണം ഉറപ്പാക്കി. നാല് മൃതദേഹങ്ങൾ ചോരയിൽ കുളിച്ചു കിടന്നു.

കൊലപാതകങ്ങൾക്ക് ശേഷം അഭിഷേക് പതറിയില്ല. ഇതൊരു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ അവൻ വീട് മുഴുവൻ വലിച്ചു വാരിയിട്ടു. പണവും സ്വർണ്ണവും നഷ്ടപ്പെട്ടുവെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമൊരുക്കി. അതിനുശേഷം, അവൻ നേരെ ഡൽഹിയിലേക്ക് പോയി കാർത്തിക്കിനെ കണ്ടു. ഒരു ഹോട്ടലിൽ വെച്ച് കാമുകനൊപ്പം സമയം ചെലവഴിച്ചു. തനിക്കുവേണ്ടിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് കാർത്തിക് അറിഞ്ഞിരുന്നില്ല.

​വൈകുന്നേരം തിരികെ വീട്ടിലെത്തിയ അഭിഷേക് തന്റെ അഭിനയം തുടർന്നു. അങ്കിളായ പ്രവീൺ മാലിക്കിനെ വിളിച്ച്, “വീട് പൂട്ടിയിരിക്കുന്നു, ആരും വാതിൽ തുറക്കുന്നില്ല,” എന്ന് പരിഭ്രമത്തോടെ പറഞ്ഞു. ഒടുവിൽ വാതിൽ തകർത്ത് അകത്തു കയറിയ ബന്ധുക്കളും നാട്ടുകാരും കണ്ടത് ചോരയിൽ കുളിച്ച നാല് മൃതദേഹങ്ങളാണ്. അവരുടെ നടുവിൽ നിന്ന് അഭിഷേക് നെഞ്ചത്തടിച്ച് കരയുന്ന രംഗവും ഉണ്ടായിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണമാണ് ലക്ഷ്യമെന്ന് വരുത്താൻ ശ്രമിച്ചെങ്കിലും, വീടിന്റെ വാതിലുകൾ തകർക്കപ്പെട്ടിരുന്നില്ല എന്നതും, പരിചയമുള്ള ആരോ ആണ് അകത്ത് കടന്നതെന്നുമുള്ള നിഗമനം പോലീസിനെ അഭിഷേകിലേക്ക് എത്തിച്ചു.

​റോത്തക്കിലെ പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ അഭിഷേകിന്റെ മൊഴികളിലെ വൈരുദ്ധ്യം പുറത്തുവന്നു. ഒടുവിൽ, ആ 20-വയസ്സുകാരൻ കുറ്റം സമ്മതിച്ചു. അച്ഛന്റെ ലൈസൻസില്ലാത്ത പിസ്റ്റൾ ഉപയോഗിച്ചാണ് താൻ കൃത്യം നടത്തിയതെന്നും അവൻ വെളിപ്പെടുത്തി. കാർത്തിക്കിനൊപ്പം ഒരു സ്ത്രീയായി ജീവിക്കാൻ, അതിന് തടസ്സം നിന്ന സ്വന്തം കുടുംബത്തെ ഇല്ലാതാക്കാൻ അവൻ നടത്തിയ ക്രൂരമായ പദ്ധതിയായിരുന്നു അത്.

​ഇന്ന്, ആ നാല് ജീവനുകൾ എടുത്തതിന്റെ പേരിൽ അഭിഷേക് ജയിലഴികൾക്കുള്ളിലാണ്. പ്രണയത്തിനും പണത്തിനും വേണ്ടി സ്വന്തം ചോരയെത്തന്നെ ഇല്ലാതാക്കിയ ഈ സംഭവം ഇന്നും ഹരിയാനയുടെ മനസാക്ഷിയെ ഞെട്ടിക്കുന്നു.

Tags: 2021 MURDER2021 കൊലപാതകംROHTAKറോത്തക്MurdercrimeHARIYANAANWESHANAM NEWSകൊലപാതകംഹരിയാന

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies