ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ് പപ്പായ. തൊലിക്കൊപ്പം അതിന്റെ വിത്തും ഉപേക്ഷിക്കാറാണല്ലോ നമ്മൾ ചെയ്യുന്നത്. എങ്ങാനും അബദ്ധത്തില്‍ ചവച്ചാല്‍ നല്ല ചവര്‍പ്പാണ് താനും. ഇത് കൊണ്ടൊക്കെ വിത്ത് കളയുകയാണ് പതിവ്. ഇനി മുതൽ പപ്പായയുടെ വിത്ത് കളയാൻ വരട്ടെ ഗുണങ്ങള്‍ നിരവധി ആണ്.
1. ബാക്ടീരിയയെ നശിപ്പിക്കും
പപ്പായ വിത്തില്‍ നിന്നെടുത്ത സത്ത് ഇ.കോളി, സാല്‍മണെല്ല, സ്‌റ്റഫിലോകോക്കസ് തുടങ്ങിയ ഹാനികരങ്ങളായ ബാക്ടീരിയയെ നശിപ്പിക്കുമെന്ന് ലാബ് പഠനങ്ങള്‍ തെളിയിക്കുന്നു. പപ്പായ വിത്തിലുള്ള ബെന്‍സൈല്‍ ഐസോതിയോസയനേറ്റ് സംയുക്തമാണ് ഈ ആന്റി ബാക്ടീരിയല്‍ ശേഷി നല്‍കുന്നത്.
2. കുടലിലെ പരാന്നജീവികളോട് പോരാടും
ഉണക്കിയ പപ്പായ വിത്തുകള്‍ തേനില്‍ ചാലിച്ച് കഴിക്കുന്നത് കുടലിലെ പരാന്നജീവികളെ നശിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
3. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍
വൈറ്റമിന്‍ സി പോലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും പപ്പായ വിത്തിനുണ്ട്. ചില പരിശോധനകളില്‍ വൈറ്റമിന്‍ സിക്ക് മുകളിലും ആന്റി ഓക്‌സിഡന്റ് സ്വാധീനം ഈ വിത്തിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
4. ദഹനാരോഗ്യത്തിന് നല്ലത്
പപ്പൈയ്‌ന്‍ പോലുള്ള രസങ്ങള്‍ അടങ്ങിയ പപ്പായ വിത്ത് പ്രോട്ടീനെ വിഘടിപ്പിക്കാന്‍ സഹായിക്കും. ദഹനവുമായി ബന്ധപ്പെട്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ക്ക് പപ്പായ വിത്ത് ഇതിനാല്‍ തന്നെ ഉപയോഗപ്പെടുത്താം. അള്‍സറിനെതിരെയും ഇത് പ്രവര്‍ത്തിക്കുമെന്ന് കരുതപ്പെടുന്നു.
















