35 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ. കർണാടകയിലെ ഹൂബ്ലിയിലാണ് സംഭവം. ശിവാനന്ദ്, ഗണേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പ്രദീപ് എന്നയാളും പിടിയിലായി.
2026 ജനുവരി 9 നാണ് യുവതി പീഡനത്തിന് ഇരയായത്. രാത്രി 12 മണിയോട് അടുപ്പിച്ച് യുവതിയെ ഹൂബ്ലിയിലെ അംബേദ്കർ ഗ്രൗണ്ടിൽനിന്ന് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയാണ് രണ്ടു പേർ പീഡനത്തിന് ഇരയാക്കിയത്. നിർബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്.
പീഡനദൃശ്യങ്ങൾ പകർത്തി മറ്റൊരാൾ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ യുവതിയെ ഓട്ടോയിൽ കയറ്റിയ സ്ഥലത്ത് എത്തിച്ചു ഉപേക്ഷിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് പൊലീസ് സംഭവത്തെ കുറിച്ച് അറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീഡനത്തിന് ഇരയായ യുവതിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
















