ചുരയ്ക്ക ഉപയോഗിച്ച് ഒരു പ്രാതല്‍ വിഭവം ഉണ്ടാക്കിയാലോ ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും. എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.
വേണ്ട സാധനങ്ങള്‍
ചുരയ്ക്ക – 200 ഗ്രാം
വെളുത്തുള്ളി അല്ലി – 4
പച്ചമുളക് – 1
വലിയ ഉള്ളി – 1/2 കഷ്ണം
ക്യാപ്സിക്കം – 1 കപ്പ്
ജോവർ മാവ് – 1/2 കപ്പ്
കടലമാവ് – 1/2 കപ്പ്
എള്ള് – 1 ടീസ്പൂൺ
ചുവന്ന മുളക് – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
മഞ്ഞള്‍ – കാല്‍ ടീസ്പൂണ്‍
പാകത്തിന് ഉപ്പ്
അരിഞ്ഞ ബീറ്റ്റൂട്ട് – 1/4 കപ്പ്
നെയ്യ് ആവശ്യാനുസരണം
ഉണ്ടാക്കുന്ന വിധം
ചുരയ്ക്ക വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ഒരുമിച്ച് ഗ്രേറ്റ് ചെയ്ത് ഒരു മിക്സിംഗ് ബൗളിലേക്ക് ഇടുക. ഇതിലേക്ക് അരിഞ്ഞ ക്യാപ്സിക്കം, സട്ടു, ജോവർ ആട്ട എന്നിവയും എള്ളും, ബാക്കിയുള്ള മുഴുവന്‍ മസാലകളും ചേർക്കുക. പച്ചക്കറികളില്‍ വെള്ളം ഉള്ളതിനാല്‍ വേറെ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. ഇത് എല്ലാം കൂടി ഒരുമിച്ചു ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഒരു ബട്ടർ പേപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റില്‍ നെയ്യ് പുരട്ടുക. മാവിന്റെ ഒരു ചെറിയ ഭാഗം എടുത്ത് കൈകൾ ഉപയോഗിച്ച് പരത്തി, തവയിലേക്ക് ഇടുക. ഇത് നന്നായി മൊരിഞ്ഞു വരുന്നതുവരെ, ചെറിയ തീയില്‍ വേവിക്കുക. ആവശ്യാനുസരണം നെയ്യ് ചേര്‍ക്കുക.വെന്ത ശേഷം, തൈര്, ചട്ണി എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പുക.
















