ഇസ്രയേലില്‍ മരിച്ച വയനാട് കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ നൂല്‍പ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ബീനാച്ചി സ്വദേശിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ബ്ലേഡ് മാഫിയയുടെ ഇടപെടലിനെക്കുറിച്ച് വ്യാപക ആരോപണങ്ങളാണ് ഉയരുന്നത്.20 ലക്ഷത്തിന്റെ കടത്തിന്റെ പേരില്‍ ബ്ലേഡ് മാഫിയയില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് ജിനേഷിന്റേയും ഭാര്യയുടേയും മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ജിനേഷിന്റെ മരണം ഇസ്രയേലില്‍ സംഭവിക്കുന്നത്. ജിനേഷിന്റെ മരണകാരണം കണ്ടെത്താന്‍ രേഷ്മ കേന്ദ്രത്തിന്റെ സഹായം ഉള്‍പ്പെടെ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് രേഷ്മയും ആത്മഹത്യ ചെയ്യുന്നത്. ബ്ലേഡ് മാഫിയയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.പൊലീസിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. വയനാട്ടില്‍ ഒരു ഇടവേളയ്ക്ക് ശേഷം ബ്ലേഡ് മാഫിയ ശക്തിപ്പെടുന്നത് പോലീസ് നിഷ്‌ക്രിയത്വം കാരണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ട്വന്റിഫോറിനോട് പറഞ്ഞു. കൃത്യമായ അന്വേഷണം നടന്നില്ലെങ്കില്‍ ശക്തമായ സമരമെന്ന് എഐവൈഎഫ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Story Highlights : blade mafia’s involvement suspects in wayanad reshma’s death
















