പീഡന കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. രാഹുൽ മാങ്കൂട്ടത്തിനെ ‘അതിജീവിതൻ’ എന്ന വിശേഷിപ്പിച്ചുകൊണ്ടാണ് ശ്രീനാദേവി ഫേസ്ബുക് ലൈവ് പങ്കുവെച്ചത്.
“രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനാണെന്ന് കോടതി പറയണം. കോടതി പറയുംവരെ കുറ്റക്കാരനാണെന്ന് നമുക്ക് വിധിയെഴുതാൻ പറ്റില്ല. നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇത് പ്രധാന്യംകൊടുക്കേണ്ട വാർത്ത തന്നെയാണ്. പക്ഷേ, പ്രധാന്യം കൊടുക്കുമ്പോൾ ഇത്രയധികം കഥകൾ മെനയുമ്പോൾ, ഇല്ലാക്കഥകൾ മെനയുന്നില്ലെന്ന് റിപ്പോർട്ടമാർ ശ്രദ്ധിക്കണമെന്ന്”ശ്രീനാദേവി പറഞ്ഞു.
കൂടാതെ താൻ അതിജീവിതയ്ക്ക് ഒപ്പമാണെങ്കിലും വിവാഹിതയായ സ്ത്രീയാണ് അവസാനത്തെ കേസിലും പരാതിക്കാരി എന്നും അങ്ങനെയൊരു വിവാഹബന്ധത്തിൽനിൽക്കുമ്പോൾ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ കഴിയാതെ വരുമ്പോൾ, അവർ ഉയർത്തിയ ആക്ഷേപങ്ങൾ പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ശ്രീനാദേവി അഭിപ്രായം പങ്കുവെച്ചു.
അടുത്തിടെ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ.
















