മലപ്പുറം നിലബൂർ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സുബൈദ കൊരമ്പയിൽ വിജയിച്ചു. 222 വോട്ട് ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്.
ഇതോടെ മൂത്തേടം പഞ്ചായത്തിലെ 18 വാർഡുകളിൽ കക്ഷിനില യുഡിഎഫ്-17, എൽഡിഎഫ്-1 എന്നിങ്ങനെയായി.
വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. 84.21 ശതമാനം പോളിങ്ങാണ് വാർഡിൽ രേഖപ്പെടുത്തിയിരുന്നത്. ബ്ലോക്ക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മറ്റു തിരഞ്ഞെടുപ്പുകൾക്കൊപ്പം നേരത്തെ നടന്നിരുന്നു.
















