ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് അനുമതി. ദ്വാരപാലക പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയാണ് കൊല്ലം വിജിലന്‍സ് കോടതി നല്‍കിയത്. നിലവില്‍ കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടരുകയാണ് കണ്ഠരര് രാജീവര്.
തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഈ മാസം 19 ലേക്ക് മാറ്റി. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് എസ്ഐടി മുന്നോട്ടുവെച്ചതോടെയാണ് ഈ തീരുമാനം കോടതി കൈകൊണ്ടത്. എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യ അപേക്ഷയിൽ കോടതി തീർപ്പ് കൽപ്പിക്കുക.
















