ബലാത്സംഗക്കേസില്‍ കസ്റ്റഡിയില്‍ വിട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ ഫോണും പാലക്കാട് കെപിഎം ഹോട്ടലില്‍നിന്നു കണ്ടെടുത്തു. രാഹുല്‍ കൂടുതല്‍ ഫോണുകള്‍ ഉണ്ടെന്ന് സംശയത്തിലാണ് പൊലീസ്. കസ്റ്റഡിയിലെടുത്തപ്പോള്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ചോദ്യങ്ങളോട് സഹകരിക്കാതെ രാഹുല്‍ ഒഴിഞ്ഞുമാറുന്നതായും പൊലീസ് പറയുന്നു.
നേരത്തെ ചോദ്യം ചെയ്തപ്പോള്‍ താന്‍ രണ്ടു ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് രാഹുല്‍ പറഞ്ഞത്. ലഭിച്ച ഫോണുകളില്‍ അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയോ എന്നതും പൊലീസ് പരിശോധിക്കും. അതേസമയം രാഹുല്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടാമത്തെ ഫോണും ലഭിച്ച സ്ഥിതിക്കു തെളിവെടുപ്പിനായി രാഹുലിനെ പാലക്കാട്ടേയ്ക്ക് കൊണ്ടുപോകണോ എന്നതും ഇനി പൊലീസ് തീരുമാനിക്കും.
മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
















