നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർഥി നിർണയ നടപടികൾ വേഗത്തിലാക്കാൻ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി തിരുവനന്തപുരത്ത് ചർച്ചകൾ സജീവമാക്കി.
സമിതി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ എംപിമാരുടെയും മറ്റ് പ്രധാന നേതാക്കളുടെയും അഭിപ്രായങ്ങൾ ഇന്ന് കേൾക്കും.
ചർച്ചകൾക്ക് ശേഷം സ്ഥാനാർഥി നിർണയത്തിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ സമിതി രൂപീകരിക്കും. രണ്ടു ഘട്ടങ്ങളിലായി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.















