തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തൃശൂരിൽ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. കലയാണ് മതംമെന്നും കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വലിയ കലാകാരന്മാര്‍ക്ക് പോലും പലപ്പോഴും ജാതിയും മതവും വെല്ലുവിളി തീര്‍ത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കലാമണ്ഡലം ഹൈദരാലിക്കുണ്ടായ അനുഭവം ഓര്‍മിപ്പിച്ചു. ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി അദ്ദേഹം പാടിയിരുന്നത്. നല്ല ഭക്തനുമായിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ പിറന്നതിനാല്‍ അപമാനിതനാകുന്നത്. അത് ജനാധിപത്യത്തില്‍ ചേര്‍ന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















