തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടി ഗൗതമി. രാജപാളയം മണ്ഡലത്തിൽ ആണ് നടി മത്സരിക്കുക. നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി.
‘രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരും എന്നാണ് പ്രതീക്ഷ’- ഗൗതമി മാധ്യമപ്രവർത്തകരോടായി പറഞു.
നേരത്തെ ആന്ധ്രയിലും കർണാടകത്തിലും തമിഴ്നാട്ടിലും ബിജെപിക്കുവേണ്ടി നടി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടായിരുന്നു. എന്നാൽ തന്റെ സ്വത്തു തട്ടിയെടുത്തയാളെ പാർട്ടി നേതൃത്വം സംരക്ഷിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു ബിജെപിയിൽ നിന്ന് കഴിഞ്ഞവർഷം അണ്ണാ ഡിഎംകെയിൽ ചേർന്നത്.
















