ഒഡീഷയിലെ ഭദ്രക് ജില്ലയിൽ സ്വന്തം കൊച്ചുപുത്രിയെ ക്രൂരമായി പീഡിപ്പിച്ച 55-കാരനായ മുത്തച്ഛൻ പിടിയിലായി. ബിഘിന ജെന എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി തന്ത്രപൂർവ്വം ആളൊഴിഞ്ഞ തൊഴുത്തിനു സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് പെൺകുട്ടിയുടെ വായ മൂടിക്കെട്ടി ശബ്ദം പുറത്തുവരാത്ത വിധം ഇയാൾ ക്രൂരമായി പീഡിപ്പിച്ചു.
പീഡനത്തിനു ശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ഭയം കാരണം പെൺകുട്ടി വിവരം പുറത്തുപറഞ്ഞില്ല.
എന്നാൽ പിന്നീട് പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
















