നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ യുഡിഎഫിന് അവരുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാം. ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും അവിടെ വിജയിക്കുകയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ യുഡിഎഫിനായി മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് റിയാസിന്റെ പ്രതികരണം.
ദേശീയപാതയിലെ ടോൾപിരിവിനെതിരായ പ്രതിഷേധം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
















