ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരത്തിന് പ്രമുഖ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അർഹനായി. മരണാനന്തര ബഹുമതിയായാണ് ഇത്തവണത്തെ പുരസ്‌കാരം സമർപ്പിക്കുന്നത്.
2026 ജനുവരി 24-ന് വൈകുന്നേരം എറണാകുളത്തുള്ള ശ്രീനിവാസൻ്റെ വസതിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും. ബഹുമാനപ്പെട്ട കേരള ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് ശ്രീനിവാസൻ്റെ കുടുംബത്തിന് അവാർഡ് സമർപ്പിക്കും.
മലയാള സിനിമയെ സാധാരണക്കാരന്റെ കാഴ്ചകളിലൂടെ പുനർനിർമ്മിച്ച സമ്പൂർണ്ണ ചലച്ചിത്രകാരനാണ് ശ്രീനിവാസനെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ചിരിയും ചിന്തയും കലർത്തി സങ്കീർണ്ണമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാനും, ആക്ഷേപഹാസ്യത്തിലൂടെ സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങൾ തൊടുത്തുവിടാനും അദ്ദേഹത്തിന് സാധിച്ചു.
















