തിരുവനന്തപുരം: കെ എം മാണിക്ക് സ്മാരകം പണിയാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നരക തീയില്‍ വെന്ത് മരിക്കുമെന്ന് ശാപവാക്കുകള്‍ ചൊരിഞ്ഞവര്‍ തന്നെ മാണി സാറിന് സ്മാരകം പണിയുന്നത് നല്ല കാര്യമെന്നാണ് സതീശന്‍ പറഞ്ഞത്.
പത്ത് കൊല്ലമായപ്പോഴാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. മാണി സാറിനെ എങ്ങനെയൊക്കെ അപമാനിക്കാം എന്ന് നോക്കിയവരാണ് ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. അവര്‍ തന്നെ മാണി സാറിന് സ്മാരകം പണിയണം. അതിന് തങ്ങള്‍ കൂടി നിമിത്തമായതില്‍ സന്തോഷമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
















