നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന അസമിലും പശ്ചിമ ബംഗാളിലും വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം തുടരുന്നു.
അസമിലെ കലിയാബോറിൽ 6,950 കോടി രൂപ ചെലവ് വരുന്ന കാസിരംഗ ഉയരപ്പാത പദ്ധതിയുടെ ഭൂമി പൂജ പ്രധാനമന്ത്രി നിർവഹിക്കും.
86 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിയിൽ 35 കിലോമീറ്റർ കാസിരംഗ ദേശീയ ഉദ്യാനത്തിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ രണ്ട് അമൃത ഭാരത് എക്സ്പ്രസ്സുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.
ഉച്ചയ്ക്ക് ശേഷം പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലുള്ള സിംഗൂരിൽ എത്തുന്ന പ്രധാനമന്ത്രി 830 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും പൊതുയോഗത്തിൽ സംസാരിക്കുകയും ചെയ്യും.
















