മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെടി ജലീല്‍ എംഎല്‍എ പറഞ്ഞു. നിയമസഭ തെരെഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട ആളുകളോട് മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് എന്ത് തീരുമാനവും എടുക്കാം. പാര്‍ട്ടി പറയുന്നതിന് അനുസരിച്ചു ആശ്രയിച്ച് അന്തിമ തീരുമാനം എടുക്കും. തവനൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുപക്ഷത്തിന് മറികടക്കാനാകും.
നല്ലൊരു സ്ഥാനാര്‍ഥി വന്നാല്‍ തവനൂരില്‍ എല്‍ഡിഎഫ് അനായാസം വിജയിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.
















