കേരളത്തിൽ നിന്നുള്ള കോഴികളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. വെറ്റിനറി അധികാരികളുടെ ശുപാർശയിൽ ആണ് ഈ തീരുമാനം.
റോയൽ ഡിക്രി നമ്പർ 45/2004 പ്രകാരം പുറപ്പെടുവിച്ച വെറ്ററിനറി ക്വാറന്റൈൻ നിയമവും അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളും അടിസ്ഥാനമാക്കിയുള്ള നടപടിയാണിതെന്നും കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.
പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയാണ് ഇറക്കുമതി നിരോധനം. നിരോധനത്തിന്റെ കാരണങ്ങൾ നീങ്ങുന്നതുവരെ വിലക്ക് തുടരും.
















