Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

റവന്യൂ മന്ത്രീ അറിയുന്നുണ്ടോ, കഠിനംകുളത്തെ സര്‍ക്കാര്‍ കായല്‍ പുറമ്പോക്കു ഭൂമി കയ്യേറ്റം: സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം ചോദ്യം ചെയ്തവര്‍ക്ക് മര്‍ദ്ദനം; കായല്‍ നികത്തലിന് ഒത്താശ ചെയ്യാന്‍ അധികൃതരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 20, 2026, 11:48 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഠിനംകുളം വില്ലേജിലെ സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയായ കായല്‍, കയ്യേറി മണ്ണിട്ടു നികത്തുന്നത് നിരുപാധികം നടക്കുന്നത് തടയാന്‍ പോലീസിനോ വില്ലേജ് ഓഫീസ് അധികൃതര്‍ക്കോ റവന്യൂ വകുപ്പിനോ കഴിയുന്നില്ല. വകുപ്പുമന്ത്രി അറിഞ്ഞാണോ അതോ, അധികൃതര്‍ രഹസ്യമായി അനുമതി നല്‍കിയിട്ടാണോ ഈ കയ്യേറ്റം നടക്കുന്നത് എന്നാണ് നാട്ടുകാരുടെ സംശയം. കാരണം, കായല്‍ ദിനംപ്രതി ചെറുതായി വരികയും, കയ്യേറ്റക്കാരുടെ സ്വകാര്യ ഭൂമി വലുതാവുകയും ചെയ്യുകയാണ്. കായല്‍ സ്വന്തമായി ഉള്ള ഒരാളുപോലും കേരളത്തിലില്ല. അപ്പോള്‍ കായല്‍ മണ്ണിട്ടു നികത്തുന്നത് നിയമപരമായി തെറ്റാണ് എന്നിരിക്കെ, ഇതിനെതിരേ പോലീസോ, റവന്യൂ അധികൃതരോ നടപടി എടുക്കാത്തത് ഒത്താശ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ആക്ഷേപം.

റവന്യൂ മന്ത്രി ഇത് നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്നും, കായല്‍ സംരക്ഷിക്കണമെന്നും, സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി അന്യാധീനപ്പെടാതെ നോക്കണമെന്നും ആവശ്യപ്പെട്ട്  റവന്യൂമന്ത്രി കെ. രാജന് നാട്ടുകാര്‍ ഒപ്പിട്ട പരാതി അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിസാമുദ്ദീന്‍ എന്ന സ്വകാര്യ വ്യക്തിയാണ് കഠിനംകുളം വില്ലേജിലും, വേലൂര്‍ വില്ലേജിലും ഉള്ള തന്റെ ഭൂമിയോടൊപ്പം സര്‍ക്കാര്‍ പുറമ്പോക്കും മണ്ണിട്ടു നികത്തുന്നത്. രണ്ടേക്കര്‍ പതിനഞ്ചുസെന്റ് ഭൂമി കായലും, കരയുമായ പ്രദേശത്തിന്റെ 65 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ പുറമ്പോക്ക്. ബാക്കി വസ്തു സ്വകാര്യ ഉടമയുടേതാണ്. ഇതില്‍ ഭൂരിഭാഗം സ്ഥലവും നേരത്തെ കായല്‍ ആയിരുന്നു. ഇതെല്ലാം കരഭൂമിയാക്കി മാറ്റിയതാണ്.

ഇപ്പോള്‍ സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമി നികത്തി എടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നു. നേരത്തെ കായല്‍ നികത്തി കരയാക്കിയ ഭൂമിയില്‍ പുറത്തു നിന്നും ഫ്‌ളാറ്റിനൊക്കെ പൈലിംഗ് നടത്തുമ്പോള്‍ കിട്ടുന്ന മണ്ണ് ടിപ്പറിന് എത്തിച്ച് സൂക്ഷിക്കും. അവധി ദിവസങ്ങളിലും, രാത്രി കാലങ്ങളിലുമായി ഈ മണ്ണ് ജെ.സി.ബി കൊണ്ടുവന്ന് കായലിലലേക്ക് തള്ളിയിടും. ഇങ്ങനെയാണ് നികത്തല്‍ പുരോഗമിക്കുന്നത്. കരഭാഗമുള്ള സ്ഥലത്ത് വലിയ മതില്‍ കെട്ടി കോമ്പൗണ്ട് തിരിച്ചതു കൊണ്ട് ഉള്ളില്‍ നടക്കുന്നകാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനാകില്ല. മിക്ക രാത്രിയും ഇവിടെ മണ്ണുകൊണ്ടു വരുന്നതും, ജെ.സി.ബി പ്രവര്‍ത്തിക്കുന്ന ശബ്ദവും നാട്ടുകാര്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍, ആ പ്രദേശത്ത് കെട്ടിട നിര്‍മ്മാണമോ സമാന രീതിയിലുള്ള മറ്റൊന്നും ഇല്ലെന്നതാണ് സംശയത്തിന് ഇടയായത്.

കഴിഞ്ഞ ദിവസം കായല്‍ നികത്താന്‍ മണ്ണിടുന്നത്, റോഡില്‍ നിന്നുകണ്ട ഒരു വ്യക്തി ഈ നടപടി ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്ന് അവിടെ സംഘര്‍ഷമുണ്ടാവുകയും, ചോദ്യം ചെയ്ത വ്യക്തിയെ നിസ്സാമുദ്ദീനും മകന്‍ ആഷിഖും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ അവിടെ പോലീസ് എത്തുകയായിരുന്നുവെന്ന് നാട്ടുകാരനായ അജികുമാര്‍ പറയുന്നു. പോലീസ് അടുത്തു നില്‍ക്കെയാണ് വധഭീഷണി മുഴക്കിക്കൊണ്ട് അജികുമാര്‍ എന്ന വ്യക്തിയെ അവര്‍ മര്‍ദ്ദിച്ചത്. എന്നാല്‍, എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കായല്‍ നികത്തുന്ന നിസസാമുദ്ദീന് അനുകൂലമായി നിലപാടെടുത്തത് വലിയ ആശങ്കയാണ് അവിടെ ഉണ്ടാക്കിയിരിക്കുന്നത്. നിയമപരമായി തടയേണ്ട സംഭവത്തെ അനുകൂലിക്കുന്ന നിയമപാലകര്‍, എങ്ങനെ സാധാരണക്കാര്‍ക്ക് സുരക്ഷ നല്‍കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

നിസാമുദ്ദീനും മകന്‍ ആഷിഖും നാട്ടുകാരനായ അജികുമാറിനെ മര്‍ദ്ദിക്കുമ്പോള്‍ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ മാറി നിന്ന് ഫോണ്‍ ചെയ്യുകയായിരുന്നു. പോലീസ് ഡ്രൈവറാണ് അജികുമാറിനെ രക്ഷിക്കാന്‍ മുന്നോട്ടു വന്നതെന്നും പറയുന്നു. മാത്രമല്ല, കായല്‍ നികത്താന്‍ ഉപയോഗിച്ച ജെ.സി.ബി കസ്റ്റഡിയിലെടുക്കാതെ ഇരുന്നതും അജികുമാര്‍ ചോദ്യം ചെയ്തു. എന്നാല്‍, തനിക്കു ലഭിച്ച നിര്‍ദ്ദേശം ജെ.സി.ബി കസ്റ്റഡിയിലെടുക്കണ്ടെന്നായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ജെ.സി.ബികള്‍ക്ക് പോകാന്‍ വഴിയൊരുക്കിയതും പോലീസ് തന്നെയാണ്. ഇതോടെ പരാതികള്‍ മംഗലപുരം പോലീസ്‌റ്റേഷനിലെത്തി. ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി. അജികുമാര്‍, നിസാമുദ്ദീനെയും മകനെയും മര്‍ദ്ദിച്ചെന്നുകാട്ടിയുള്ള പരാതിയും, വാപ്പയും മകനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്ന പരാതിയുമായി അജികുമാറും സ്റ്റേഷനിലെത്തി.

വിഷയം കായല്‍ കയ്യേറ്റവും, അനധികൃത നികത്തലും, സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി കയ്യേറ്റവുമാണ്. എന്നാല്‍, പോലീസ്‌റ്റേഷനില്‍ പരാതി വന്നത്, മര്‍ദ്ദനവും. തമ്മില്‍ത്തല്ലും കൊലവിളിയും പരസ്പരം പറഞ്ഞു തീര്‍ത്തു. ഇനി അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് എഴുതി ഒപ്പിട്ട് ഇരുകൂട്ടരെയും വിട്ടു. എന്നാല്‍, അജികുമാറിനെ മര്‍ദ്ദിച്ച നിസാമുദ്ദീന്റെ മകന്‍ ആഷിഖ് സ്റ്റേഷില്‍ വന്നില്ല. ഇത് പോലീസിലെ സ്വാധീനം കൊണ്ടാണെന്നാണ് അജികുമാറിന്റെ പരാതി. തന്നെ തല്ലിയതില്‍ ആഷിഖിനും പങ്കുണ്ടായിട്ട്, എന്തുകൊണ്ടാണ് അയാള്‍ സ്റ്റേഷനില്‍ വരാത്തത് എന്നും അജികുമാര്‍ ചോദിക്കുന്നു. നിസാമുദ്ദീനും, അജികുമാറും, ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന് എഴുതി ഒപ്പിട്ടു. എന്നാല്‍, തന്നെ മര്‍ദ്ദിച്ച ആഷിഖ് അതു ചെയ്യാത്തിടത്തോളം കാലം തനിക്ക് ജീവന്‍ ഭയമുണ്ടെന്ന് അജികുമാര്‍ പറയുന്നു. പോലീസ് എന്തുകൊണ്ടാണ് ആഷിഖിനെ വിളിപ്പിച്ച് എഴുതി വെയ്ക്കാന്‍ തയ്യാറാകാത്തത് എന്നും അജി ചോദിക്കുന്നു.

കയ്യാങ്കളിയും വെല്ലുവിളിയും മാത്രമാണ് സ്റ്റേഷനില്‍ തീര്‍പ്പായത്. എന്നാല്‍, കയ്യേറ്റം തടയാന്‍ എന്തു നടപടി എടുത്തു എന്നത് ആര്‍ക്കും നിശ്ചയമില്ല. എങ്കിലും നാട്ടുകാര്‍ ശക്തമായി ഇടപെട്ടതോടെ കഠിനംകുളം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നിസാമുദ്ദീന് സ്റ്റോപ്പ് മെമ്മോ നല്‍കി. വില്ലേജ് ഓഫീസില്‍ നിന്നും ഇതിനു മുമ്പും നിരവധി സ്റ്റോപ്പ് മെമ്മോകള്‍ നല്‍കിയിട്ടുണ്ട്. അത് നിലനില്‍ക്കുമ്പോഴാണ് നികത്തല്‍ നിര്‍ബാധം നടന്നതും. ഇപ്പോള്‍ ലഭിച്ച സ്‌റ്റോപ്പ് മെമ്മോയും പഴയപടി ആകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ മന്ത്രിക്കു പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് തയ്യാറെടുക്കുകയാണ്. ബി.ജെ.പി കൗണ്‍സിലര്‍ ഭരിക്കുന്ന വാര്‍ഡിലാണ് ഈ അനധികൃത കയ്യേറ്റവും ഭൂമി നികത്തലും നടക്കുന്നത്. ബി.ജെ.പി ഇന്നുമുതല്‍ സമരം തുടങ്ങുകയാണെന്നും അറിയിച്ചിരിക്കുകയാണ്.

  • അജികുമാറിന് വധിഭീഷണി: അധികകാലം വാഴില്ലെന്ന്

ഗേറ്റിനു മുമ്പില്‍ കാറ് കൊണ്ടിട്ട്, കായല്‍ നികത്തലിന് വിഘാതം സൃഷ്ടിച്ച അജികുമാറിന് നിസാമുദ്ദീന്‍ വക വധഭീഷണി. അദികകാലം വാഴില്ല എന്നാണ് നിസാമുദ്ദീന്റെ വെല്ലുവിളി. കയലിനോടു ചേര്‍ന്നു കിടക്കുന്ന കരഭൂമിയില്‍ മണ്ണുകൊണ്ടിട്ട്, കായല്‍ നികത്തുന്നതും, കോമ്പൗണ്ടിലേക്ക് ജെ.സി.ബി കൊണ്ടുവരുന്നതും ഫോട്ടോയും വീഡിയോയും എടുത്തതാണ് നിസാമുദ്ദീനെ ചൊടിപ്പിച്ചത്. അജികുമാറിന്റെ കാറില്‍ പോറല്‍ വരുത്തിയും, കാറ് മാറ്റിയിടാന്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചുമാണ് നിസാമുദ്ദീനും മകന്‍ ആഷിഖും പകരം വീട്ടിയത്. ഇതിനോടൊപ്പമാണ് വധ ഭീഷണിയും വെല്ലുവിളിയും നടത്തിയത്. ഇതെല്ലാം പോലീസ് സംഘം നില്‍ക്കുമ്പോഴായിരുന്നു എന്നതാണ് ഭയാനകം. കായല്‍ നികത്തിയതിനെ ചോദ്യം ചെയ്തവര്‍ക്ക് മര്‍ദ്ദനവും കായല്‍ നികത്തുന്നവര്‍ക്ക് സംരക്ഷണവും കിട്ടുന്ന നടപടി എതിര്‍ക്കപ്പെടണമെന്നാണ് നാട്ടുകാരും പറയുന്നത്. ഈ വിഷയത്തില്‍ റവന്യൂമന്ത്രിയുടെ അടിയന്ത്രിക ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കഠിനംകുളത്തുകാര്‍.

CONTENT HIGH LIGHTS; Does the Revenue Minister know about the encroachment of land on the outskirts of the government lake in Kadinamkulam? Those who questioned the encroachment by a private person were beaten up; Authorities are also cooperating in filling the lake.

Tags: കഠിനംകുളത്തെ സര്‍ക്കാര്‍ കായല്‍ പുറമ്പോക്കു ഭൂമി കയ്യേറ്റംസ്വകാര്യ വ്യക്തിയുടെ കയ്യേറ്റം ചോദ്യം ചെയ്തവര്‍ക്ക് മര്‍ദ്ദനംകായല്‍ നികത്തലിന് ഒത്താശ ചെയ്യാന്‍ അധികൃതരുംANWESHANAM NEWSaashiqMANGALAPURAM POLICEKADINAM KULAM VILLAGERIVER ENCROCHNIZAMUDDINEറവന്യൂ മന്ത്രീ അറിയുന്നുണ്ടോ

Latest News

എടിസി പിഴവ്: പാകിസ്താന്‍ വ്യോമപാതയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം

വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല | U-turn on low-alcohol tax; Decision left to UDF, said CM VD Satheesan

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies