ബേക്കറികളിൽ മാത്രം ലഭ്യമായിരുന്ന കേക്ക് ഇപ്പോൾ വീടുകളിലും തയ്യാറാക്കാം. ഓവനും, ബേക്കിങ് സിസ്റ്റവും, മുട്ടയും, ക്രീമുകളും ഇല്ലാതെ തന്നെ ഇത് സാധ്യമാണ്. കുറച്ച് തേങ്ങ ചിരകിയതും കശുവണ്ടിയും അടുക്കളയിൽ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ അത് റെഡി, ചൂടോടെ കഴിക്കുകയും ആകാം.
ചേരുവകൾ
റവ
തേങ്ങ
തേങ്ങാപ്പാൽ
ബേക്കിങ് പൗഡർ
ഏലയ്ക്കപ്പൊടി
വെണ്ണ
ബ്രൗൺ ഷുഗർ
കശുവണ്ടി
തയ്യാറാക്കുന്ന വിധം
ഒന്നേ മുക്കാൽ കപ്പ് റവ ഒരു ബൗളിൽ എടുത്തതിലേയ്ക്ക് കാൽ കപ്പ് തേങ്ങ ചിരകിയതും, ഒന്നേ മുക്കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും, കാൽ ടീസ്പൂൺ ഉപ്പ്, മൂന്ന് ടീസ്പൂൺ ബേക്കിങ് പൗഡർ, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്, അര കപ്പ് വെണ്ണ ഉരുക്കിയത്, ഒപ്പം രണ്ട് കപ്പ് ബ്രൗൺ ഷുഗർ കൂടി ചേർത്ത് ഇളക്കാം. ആവിയിൽ വേവിക്കുന്നതിനായി ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വെച്ച് അൽപ്പം വെണ്ണയോ നെയ്യോ പുരട്ടി തയ്യാറാക്കിയ മാവ് അതിലേയ്ക്ക് ഒഴിക്കുക. മുകളിലായി അൽപ്പം തേങ്ങ വറുത്തതും കശുവണ്ടിയും കൂടി ചേർക്കുക. ശേഷം അടച്ചു വെച്ച് ആവിയിലോ ഓവൻ ഉപയോഗിച്ചോ വേവിക്കുക.
















