കണ്ണൂരിൽ ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഗണഗീതം പാടിയതിനെ ചൊല്ലി സിപിഎം-ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.
ഗാനമേള നടന്നുകൊണ്ടിരിക്കെ സദസ്സിൽ നിന്ന് ഗണഗീതം ആലപിക്കാനായി ചില ആളുകൾ ആവശ്യപ്പെട്ടു. അവരുടെ അഭ്യർത്ഥന പ്രകാരം സ്റ്റേജിൽ ഗണഗീതം ആലപിച്ചപ്പോഴായിരുന്നു സങ്കർഷം ആരംഭിച്ചത്.
രണ്ട് സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി വരുകയും പട്ടു നിർബന്ധിപ്പിച്ചു നിർത്തിക്കുകയും ചെയ്തു. ക്ഷേത്ര സംഘാടക സമിതിയിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് മുൻകൈയുള്ളതിനാൽ ഇത് വലിയ പ്രതിഷേധത്തിന് വഴിമാറുകയായിരുന്നു.
നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എങ്കിലും പ്രദേശങ്ങളിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ ഇരുവിഭാഗവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
















