ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ടു വയസ്സുകാരൻ ബക്കറ്റിൽ വീണു മരിച്ചു. ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുട്ടി വീട്ടുകാര് കാണാതെ കുളിമുറിയിലേക്ക് പോവുകയായിരുന്നു. കുഞ്ഞിനെ കാണാതെ വന്നപ്പോൾ അന്വേഷിച്ചപ്പോഴാണ് കുട്ടി കുളിമുറിയിലെ ബക്കറ്റിൽ വീണു കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചേക്കിലും രക്ഷിക്കാനായില്ല. പോലീസ് അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
















