ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുരാരി ബാബുവിനെ തേടി ചങ്ങനാശ്ശേരിയിൽ വിജിലൻസ് സ്പെഷ്യൽ സംഘം എത്തി. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലൻസ് സംഘമാണ് എത്തിയത്.
ചങ്ങനാശ്ശേരി രജിസ്ട്രാർ ഓഫീസിൽനിന്ന് ഭൂമി സംബന്ധമായ വിവരങ്ങളും കൂടാതെ മുരാരി ബാബുവിന്റെ വീടിന്റെ രേഖകളും സംഘം പരിശോധിച്ചു. കൂടാതെ മുരാരി ബാബുവിന്റെ വീട്ടിലും സംഘം റെയ്ഡ് നടത്തും.
















