ജമ്മു കശ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു. സംഭവത്തിൽ 13 സൈനികർക്ക് പരിക്കേറ്റു.
ഉയർന്ന പ്രദേശങ്ങളിലേക്കുള്ള ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി പോവുകയായിരുന്നു സൈനികർ. 17 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പെട്ടന്ന് വാഹനത്തിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
സംഭവത്തിൽ നാല് പേര് മരിക്കുകയും ഒമ്പത് പേർക്ക് സാരമായി പരിക്കേൽക്കുകയും നാലു പേർക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി.
















