മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അവന്തിക മോഹൻ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ വിവാഹാഭ്യർത്ഥന നടത്തിയ തന്റെ കുട്ടി ആരാധകന് അവന്തിക നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ചേച്ചി കെട്ടാൻ ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ട് എന്ന മെസേജിന് മറുപടിയായാണ് അവന്തിക തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചത്. താൻ വിവാഹിതയാണെന്നും നീ ഇപ്പോഴും ഹോം വർക്ക് ചെയ്യുന്ന സ്റ്റേജിലാണെന്നും പറഞ്ഞ അവന്തിക കുട്ടിയോട് കരിയറിൽ ഫോക്കസ് ചെയ്യാനും പറഞ്ഞു.
“ഈ ചെക്കനെ നോക്കൂ. ധൈര്യം കണ്ടോ. ഞാന്‍ ഞെട്ടിപ്പോയി. ഒക്കെ കുട്ടി, ഞാന്‍ വിവാഹിതയാണ്. നിങ്ങള്‍ ഇപ്പോഴും ഹോം വര്‍ക്ക് സ്‌റ്റേജിലാണ്. ഫുള്‍ മൂവി തീര്‍ന്നു. പുതിയ ഹീറോ എന്‍ട്രി ബ്ലോക്ക്ഡ്. അതിനാല്‍ ഇത് ഇമാജിനേഷന്‍ ഫോള്‍ഡറില്‍ തന്നെ ഇരിക്കട്ടെ ട്ടോ. പിന്നെ ഞാന്‍ എന്നും പറയുന്നത് പോലെ നിന്റെ കരിയറില്‍ ഫോക്കസ് ചെയ്യൂ.” അവന്തിക കുറിച്ചു.
ഇന്ദ്രജിത്ത് നായകനായി എത്തിയ ധീരം ആയിരുന്നു അവന്തികയുടെ അവസാനമിറങ്ങിയ മലയാള ചിത്രം. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും അവന്തിക സജീവമാണ്.
















