കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊല്ലം ചിതറ സ്വദേശി പ്രിൻസി ലാൽ (46) ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
ശനിയാഴ്ച പുലർച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും യാത്രക്കാരുമായി കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ഇതേസമയം എതിർദിശയിൽ നിന്നും, കഴക്കൂട്ടം ഭാഗത്തേക്ക് വരികയായിരുന്നു പ്രിൻസി ലാൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ആമ്പല്ലൂരിൽ വെച്ച് അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
















