തൃശ്ശൂർ- മണ്ണുത്തി റോഡിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഉൾപ്പെടെ ഊരിത്തെറിച്ചു. ആ സമയത്തു പിറകിൽ ഉണ്ടായിരുന്ന കാറും ഗുഡ്സ് ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് ബസ്സിന് പുറകിൽ വന്നിടിച്ചു. ഒഴിവായത് വൻദുരന്തം.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മണ്ണുത്തി റോഡിൽ ഒല്ലൂക്കര സെൻ്റിൽ കോർപ്പറേഷൻ സോണൽ ഓഫീസിന് മുമ്പിൽ ആയിരുന്നു സംഭവം. അപകടത്തിൽ കാറും ഗുഡ്സ് ഓട്ടോറിക്ഷയും ബസ്സിന്റെ പിൻഭാഗവും ഭാഗികമായി തകർന്നു. സംഭവത്തിൽ ആർക്കും പരുക്കുകളില്ല
















