കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ധൻരാജിനെ കൊലപ്പെടുത്തിയതു സിപിഎം ആണോ എന്ന് സംശയം ഉണ്ടെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കൂടാതെ കൊലപാതകത്തിനു ശേഷം രക്തസാക്ഷി ഫണ്ട് മുക്കിയെത്തും വിഷയത്തിൽ പ്രതിഷേധിച്ചവരെ ആക്രമിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.
കൂടാതെ ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഎമ്മിന് ഉണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം സുരേന്ദ്രൻ തള്ളിയില്ല. കൂടാതെ മഞ്ചേശ്വരത്തും കാസർകോടും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
















