കയ്യിൽ ഇരിക്കുന്ന കറൻസി ചെലവായി പോകുമ്പോൾ നമുക്ക് കൃത്യമായുള്ള കണക്കുണ്ടാകും. എന്നാൽ, യുപിഐ വഴി ആയിരങ്ങൾ പലവഴിക്ക് ഒഴുകി പോയാലും നമ്മൾ പലപ്പോഴും കണക്ക് വെക്കാറില്ല.
മിഠായി മുതൽ വമ്പൻ ഹോം അപ്ലയൻസ് ഉപകാരങ്ങൾ വരെ യുപിഐ പേയ്‌മെന്റ് വഴി വാങ്ങുന്ന നമ്മൾ എത്രത്തോളം പണം ഓൺലൈനായി ചെലവായി പോകുന്നുണ്ടെന്ന് എന്ന് ശ്രദ്ധിക്കാറോ ഇതിന് പരിധി വയ്ക്കാറോ ഇല്ല.
നമ്മൾ ഉപയോഗിക്കുന്ന യുപിഐ ആപ്പുകളായ ഗൂഗിൾപേ, പേടിഎം പോലുള്ള ആപ്പുകളിൽ ഇതിനായിട്ടുള്ള സൗകര്യങ്ങളുമില്ല. എന്നാൽ, യുപിഐ പണമിടപടിൽ ആദ്യം മുതൽക്ക് തന്നെയുള്ള NPCI ഭീം (BHIM) സർവീസസ് ലിമിറ്റഡ് പുറത്തിറക്കിയ ഭീം ആപ്പിലെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമുണ്ട്.
2016 ൽ ആരംഭിച്ച BHIM, ആദ്യകാല UPI ആപ്പുകളിൽ ഒന്നായിരുന്നെങ്കിലും മറ്റ് പ്രമുഖന്മാരുമായുള്ള മത്സരത്തിൽ കാലിടറിയിരുന്നു. തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനാണ് നവീകരിച്ച BHIM 3.0 ആപ്പിന് കീഴിൽ നിരവധി സവിശേഷതകളുമായി NPCI എത്തുന്നത്.
















