കൊല്ലം കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഫയർഫോഴ്സ് എത്തി കൃത്യ സമയത്തു തീ അണച്ചു. ആളപായം ഒന്നും ഇല്ല.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെ കരുനാഗപ്പള്ളി – ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ആണ് അപകടം ഉണ്ടായത്. ഹോട്ടലിന്റെ അടുക്കള പൊട്ടിത്തെറിയിൽ പൂർണമായും നശിച്ചു.
















